ETV Bharat / state

കലയും പ്രകൃതിയും ഒത്തിണങ്ങിയ ജീവിതം ; ലോകത്തിന് മുന്നിൽ കൈയ്യൊപ്പുമായി പാരിസ് മോഹൻ കുമാർ

author img

By

Published : Nov 28, 2021, 10:26 PM IST

Paris Mohan Kumar: ലോ​ക ​രാജ്യങ്ങളുടെ വി​വി​ധ​ ​കോണുകളി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​പ​ല​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ഹോ​ട്ട​ലു​ക​ളു​ടെ​യും​ ​ചു​വ​രു​ക​ൾ​ ​അ​ലം​കൃ​ത​മാ​യി​ട്ടു​ള്ള​ത് മോഹൻകുമാറിൻ്റെ ​ചി​ത്ര​ങ്ങ​ളാ​ലാ​ണ്

paris mohan kumar painting  paris mohan kumar turns to organic farming  പാരിസ് മോഹൻ കുമാർ ചിത്രകല  പാരിസ് മോഹൻ കുമാർ ജൈവകൃഷി
കലയും പ്രകൃതിയും മണ്ണും ഒത്തിണങ്ങിയ ജീവിതം; ലോകത്തിന് മുന്നിൽ കൈയ്യൊപ്പ് പതിപ്പിച്ച പാരിസ് മോഹൻ കുമാർ

കോഴിക്കോട് : ചുറ്റുപാടിനെ കാൻവാസിൽ വർണാഭമാക്കിയ ചിത്രകാരൻ പ്രകൃതിയിലേക്കിറങ്ങി വിളവെടുക്കുകയാണ്. ലോക പ്രശസ്‌ത പെയിൻ്ററായ പാരിസ് മോഹൻകുമാർ തൻ്റെ ജീവിത സമ്പാദ്യമെല്ലാം പ്രകൃതിയിലേക്ക് എറിയുന്നു. വിവിധതരം വിത്തുകളുടെ രൂപത്തിൽ. ഈ ​സ​ന്ദേ​ശം​ ​മു​ന്നോ​ട്ടു​വ​ച്ച് ​വെ​റുതെ​ ​ഇ​രി​ക്കു​ക​യ​ല്ല​ ​മോ​ഹ​ൻ​കു​മാ​ർ. ​മ​ണ്ണി​ൽ​ ​മ​ന​സ് ​ന​ട്ട്, ജൈവഗുണമു​ള്ള​ ​പ്ര​കൃ​തി​യു​ടെ​ ​വി​ഭ​വ​ങ്ങ​ൾ​ ​വി​ള​യി​ച്ച് ​സ​ഹ​ജീ​വി​ക​ൾ​ക്ക് ​പ​ങ്കു​വ​യ്‌​ക്കു​ക​യാ​ണ് ​അ​ദ്ദേ​ഹം.​ 76​-ാം​ ​വ​യ​സി​ലും​ ​ അദ്ദേഹത്തിൻ്റെ ചിന്തകൾക്കും​ ​ശ​രീ​ര​ ​ഭാ​ഷ​യ്‌​ക്കും​ ​ന​വ​യൗ​വ്വനമാണ്.

ലോ​ക ​രാജ്യങ്ങളുടെ വി​വി​ധ​ ​കോണുകളി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​പ​ല​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ഹോ​ട്ട​ലു​ക​ളു​ടെ​യും​ ​ചു​വ​രു​ക​ൾ​ ​അ​ലം​കൃ​ത​മാ​യി​ട്ടു​ള്ള​ത് മോഹൻകുമാറിൻ്റെ ​ചി​ത്ര​ങ്ങ​ളാ​ലാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​രാ​ധ​ക​രു​ള്ള​ ​ചി​ത്ര​കാ​ര​ന്മാ​രി​ൽ​ ​ഒ​രാ​ളു​മാ​ണ് ​പാ​രി​സ് ​മോഹൻകു​മാ​ർ.​ ​നാ​ലു​പ​തി​റ്റാ​ണ്ടി​ലേ​റെ​ ​പാ​രിസ് ​ന​ഗ​ര​ത്തി​ൽ​ ​സ്വ​ത​ന്ത്ര​ ചി​ത്ര​കാ​ര​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ച പ്രൗഢിയുമാ​യി​ ​വീ​ണ്ടും​ ​സ്വദേശത്ത് ​എത്തു​മ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തിന്‍റെ​ ​മ​ന​സിൽ ഒരേയൊരു ചിന്ത മാത്രമാണുള്ളത്. ​പ്ര​കൃ​തി​യെ​ ​ര​ക്ഷി​ക്കു​ക... ​സ​മൂ​ഹ​ത്തെ​ ​സംരക്ഷിക്കുക.

കലയും പ്രകൃതിയും മണ്ണും ഒത്തിണങ്ങിയ ജീവിതം; ലോകത്തിന് മുന്നിൽ കൈയ്യൊപ്പ് പതിപ്പിച്ച പാരിസ് മോഹൻ കുമാർ

അരക്ഷിതാവസ്ഥയിൽ നിന്നും ആത്മീയതയിലേക്ക്

സ്വാ​ത​ന്ത്ര്യ​ല​ബ്‌​ധി​ക്ക് ​മു​മ്പ് ​ഫ്ര​ഞ്ച് ​കോ​ള​നി​യാ​യി​രു​ന്ന​ ​മാ​ഹി(​മ​യ്യ​ഴി​)​യി​ലാ​ണ് മോഹൻകുമാറിന്‍റെ​ ജ​ന​നം.​ ​ര​ണ്ടു​വ​യ​സു​ള്ള​പ്പോ​ൾ​ ​അ​ച്ഛ​ൻ​ കുഞ്ഞി​രാ​മ​ൻ​ ​മ​രി​ച്ചു.​ കമ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. അച്ഛൻ്റെ മരണത്തിന് ​പി​ന്നാലെ മോഹൻ്റെ ​ജീ​വി​തം​ ​ദുരിത പൂർണമായി. ​ആത്മീയ​ത​യി​ലേ​ക്ക് ​ന​ട​ക്കാ​ൻ​ ​ബാ​ല്യ​ത്തി​ൽ​ ​ത​ന്നെ​ ​പ്രേ​ര​ക​മാ​യ​തും​ ​ജീ​വി​തം​ ​പ​ഠി​ച്ചു​തു​ട​ങ്ങും​ ​മു​മ്പു​ള്ള​ ​ ഈ​ ​അ​ര​ക്ഷി​താ​വ​സ്ഥ​യാ​യി​രു​ന്നു.

വി​ശ്ര​മ​മി​ല്ലാ​ത്ത​ ​യാ​ത്ര​യാ​യി​രു​ന്നു​ ​പി​ന്നീ​ട്.​ ​ഹി​മാ​ല​യ​ ​താ​‌​ഴ്‌​വാ​ര​ത്തി​ലു​ള്ള​ ​ദ​യാ​ന​ന്ദ​ സ​ര​സ്വ​തി​ ​സ്വാ​മി​യു​ടെ​ ​നി​ര​ഞ്ജി​നി​ ​ആ​ഗാ​ൻ​ ​എ​ന്ന​ ​ആത്മീയ​കൂ​ടാ​ര​ത്തി​ലാ​ണ് ​യാ​ത്ര​ ​മോ​ഹ​ൻ​കു​മാ​റി​നെ​ ​എ​ത്തി​ച്ച​ത്.​​ ഈ​ ​അ​ല​ച്ചി​ലി​നെ​ല്ലാ​മി​ട​യി​ൽ​ ​വ​ര​ക​ളു​ടെ​യും​​ വ​ർ​ണ​ കൂ​ട്ടു​ക​ളു​ടെ​യും​ ​അത്ഭുത​സി​ദ്ധി​ ​മോ​ഹ​ൻ​കു​മാ​റി​ലേ​ക്ക് ​സ​ന്നി​വേ​ശി​ച്ചു.​ ഗു​രു​മു​ഖ​ത്തു​നി​ന്നു​ള്ള​ ​പാ​ഠ​ശേ​ഖ​ര​ങ്ങ​ളി​ല്ലാ​തെ​ ​ചി​ത്ര​ര​ച​ന​യു​ടെ​ ​സ്വ​ന്തം​ ​ശൈ​ലി​യും​ ​സങ്കേതവും​ ​ക​ണ്ടെ​ത്തി.

ലോകത്തിന് മുന്നിലെത്തിച്ചത് ചിത്രകല

​മ​ന​സി​ൽ​ ​തോ​ന്നി​യ​ ​ഭാ​വ​ങ്ങ​ൾ​ ​യു​ക്തി​ഭ​ദ്ര​മാ​യി​​ കാ​ൻ​വാ​സി​ൽ​ ​പ​ക​ർ​ത്തി​യ​പ്പോ​ൾ​ ​ഒ​രി​ക്ക​ൽ​പോ​ലും​ ​കരുതിയില്ല,​ ​മോ​ഹ​ൻ​കു​മാ​ർ​ ​ചി​ത്ര​ക​ലാ ലോ​ക​ത്ത് ​ത​ന്‍റേതാ​യ​ ​ഒ​രു​ ​ലോ​കം​ കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണെ​ന്ന്.​ ​ദ​യാ​ന​ന്ദ​ സ​ര​സ്വ​തി​ ​സ്വാ​മി​യു​ടെ​ ​അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ​ ​നേ​രെ​ ​പോ​യ​ത് ​പാരിസ് ന​ഗ​ര​ത്തി​ലേ​ക്ക്.​ ​

മോഹവില​ ​കൊ​ടു​ത്ത് ​അ​ദ്ദേ​ഹ​ത്തിന്‍റെ​ ​ചി​ത്ര​ങ്ങ​ൾ​​ സ്വ​ന്ത​മാ​ക്കാ​ൻ​ ​ആളുകൾ കാത്തുനിന്നു. യു​നെ​സ്കോ​യു​ടെ​ ​അ​വാ​ർ​ഡ് ​അ​ട​ക്കം​ ​നിരവധി ​ബ​ഹു​മ​തി​ക​ൾ.​ ​ഐ.​ടി.​സി,​ ​ഹീ​റോ,​ ​ടി.​സി.​എ​സ് ​അ​ട​ക്ക​മു​ള്ള​ ​വ​ൻ​കി​ട​ ​ക​മ്പ​നി​ക​ൾ​ക്ക് ​വേ​ണ്ടി​യും ​പ്ര​മു​ഖ​ ​വ്യ​വ​സാ​യ​ ​സം​രം​ഭ​ക​രാ​യ​ ​കാസിനോ​ ​ഗ്രൂ​പ്പ്,​ ​ആ​ർ.​പി​ ​ഗ്രൂ​പ്പ്,​ ​എ​ൽ ആ​ൻ​ഡ് ​ടി,​ ​അ​ൽ​തി​യ,​ ​സി.​ജി.​എ​ച്ച് ​എ​ർ​ത്ത്,​ ​ബാ​വ​ ​ഐ​ഷ,​തു​ട​ങ്ങി​യ​വ​ർക്ക് വേണ്ടിയും ​അദ്ദേഹത്തിന്‍റെ ബ്രഷുകൾ ചിത്രമെഴുതി.

പ്രകൃതിയെ അറിഞ്ഞ ജീവിതം

പ്ര​കൃ​തി​യെ​ ​അ​റി​യുക, ശു​ദ്ധ​മാ​യ​ ​വെ​ള്ളം,​ ​വി​ഷ​വ​സ്‌​തു​ക്ക​ളു​ടെ​ ​ക​ല​ർ​പ്പി​ല്ലാ​ത്ത​ ​ഭ​ക്ഷ​ണം​ ​ഇ​താ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ​ ​മ​ന​സി​ൽ​ ​എ​പ്പോ​ഴും​ ​തു​ളു​മ്പി​യ​ ​ചി​ന്ത​ക​ൾ.​ വ​യ​നാ​ട്ടി​ലെ​ ​ആ​ദി​വാ​സി​ ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ക​ട​ന്നു​വ​ര​വി​ന് ​പ്രേ​ര​ക​മാ​യ​തും​ ​ഇ​താ​ണ്.​ ​വ​യ​നാ​ട്ടി​ലെ​ ​വ​ന​പശ്ചാത്തലമുള്ള​ ​ഊ​രു​ക​ളി​ലെ​ ​മ​ണ്ണി​ന് ​പ്ര​ത്യേ​ക​ ​വ​ള​ക്കൂ​റു​ണ്ട്.​ ​ഇ​വി​ടെ​ ​വ്യ​ത്യ​സ്‌​ത​മാ​യൊ​രു​ ​കാ​ർ​ഷി​ക​ ​സം​സ്‌​കാ​ര​ത്തി​നാ​ണ് ​മോ​ഹ​ൻ​കു​മാ​ർ​ ​തു​ട​ക്ക​മി​ട്ട​ത്.​ ​ആ​ദി​വാ​സി​ക​ളു​ടെ​ ​സ്ഥ​ല​ത്ത് ​കൃ​ത്രി​മ​ത്വം​ ​തെ​ല്ലു​മി​ല്ലാ​ത്ത​ ​വി​ത്തു​ക​ൾ​ പാ​കി.

കീ​ട​നാ​ശി​നി​ക​ളോ,​ ​രാ​സ​വ​ള​പ്ര​യോ​ഗ​മോ​ ​ഇ​ല്ലാ​തെ​ ​അ​വ​ ​വി​ള​ഞ്ഞു.​ ​ഒ​ന്നാം​ ​ത​രം​ ​ധാ​ന്യ​ങ്ങ​ളും​ ​പ​ഴ​വ​ർ​ഗ​ങ്ങ​ളും​ ​സ​മൃ​ദ്ധ​മാ​യി​ ​കി​ട്ടി.​ ​പ​രീ​ക്ഷ​ണം​ ​വി​ജ​യി​ച്ച​തോ​ടെ​ ​പ്ര​കൃ​തി​ക്ക് ​ഇ​ണ​ങ്ങി​യ​ ​കൃ​ഷി​രീ​തി​ ​വ്യാ​പ​ക​മാ​ക്കി.​ 200​ ​ഏ​ക്ക​റോ​ളം​ ​സ്ഥ​ല​ത്താ​ണ് ​വ​യ​നാ​ട്ടി​ൽ​ ​ഇ​പ്പോ​ൾ​ ​കൃ​ഷി​യു​ള്ള​ത്.​

മണ്ണും മരങ്ങളും കൂട്ടിന്

ഇഞ്ചി,​ ​മ​ഞ്ഞ​ൾ,​ നെ​ല്ലി,​ ​പ​പ്പാ​യ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​വി​ള​ക​ളാ​ണ് ​ഇ​വി​ടെ​ ​കൃ​ഷി​ ​ചെ​യ്യു​ന്ന​ത്.​ കൂട്ടിന് 12​​ ഇ​ന​ത്തി​ലു​ള്ള​ ​ചീ​ര​യും. ശു​ദ്ധ​മാ​യ​ ​ചെ​റു​തേ​നാ​ണ് ​മ​റ്റൊ​രു​ ​വി​ഭ​വം.​ ​ഒ​രു​ ​തേ​നീ​ച്ച​യെ​പ്പോ​ലും​ ​നോ​വി​ക്കാ​തെ​യാ​ണ് ​തേ​നെ​ടു​ക്കു​ന്ന​ത്.​ ​ക​ബ​നീ​ ​ന​ദി​യു​ടെ​ ​തീ​ര​ത്തും​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​കൃ​ഷി​യു​ണ്ട്.​ പ​ര​മ്പ​രാ​ഗ​ത​ ​ശൈ​ലി​യി​ല​ല്ല​ കൃ​ഷി.​ കൃ​ത്യ​മാ​യ​ ​നി​ല​മൊ​രു​ക്ക​ലി​ല്ല,​ ​കൃ​ത്യ​മാ​യ​ ​കാ​ർ​ഷി​ക​ ​ക​ല​ണ്ട​റു​മി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ​ ​ഭാഷയി​ൽ​ ​ത​ന്നെ​ ​പ​റ​ഞ്ഞാ​ൽ​ ​'​വെ​റു​തെ​ ​മ​ണ്ണി​ൽ​ ​വി​ത്തെ​റി​യു​ക,​ ​വെ​യി​ലും​ ​മ​ഴ​യും​ ​മ​ഞ്ഞു​മെ​ല്ലാം​ ​ഏ​റ്റ് ​അ​ത​ങ്ങ​ട് ​വ​ള​രും'.​ ​

വയനാട്ടുകാർ തന്നെയാണ് വയനാടിനെ നശിപ്പിക്കുന്നത് എന്നതാണ് മോഹൻ കുമാറിൻ്റെ വാദം. പുറത്തുനിന്നുള്ള കയ്യേറ്റങ്ങൾക്കെതിരെ ആരും പ്രതിഷേധിക്കുന്നില്ല, പ്രതികരിക്കുനില്ല. പച്ചപ്പെല്ലാം വൻകിട പദ്ധതികൾക്കായി വെട്ടിമാറ്റുകയാണ്. വയനാട്ടുകാർക്കും ഇതിനോടാണ് താൽപര്യം. എന്നാൽ ചെറുപ്പക്കാരെ മാറ്റിയെടുക്കാൻ കഴിയും. ആ പ്രതീക്ഷയിലാണ് മണ്ണിലേക്കിറങ്ങിയത്.

വ​ലി​യ​ ​മാ​ർ​ക്ക​റ്റിങ് ​ത​ന്ത്ര​മൊ​ന്നും​ ​വ​ശ​മി​ല്ലാ​ത്ത​ ​മോ​ഹ​ൻ​കു​മാ​റി​ന് ​മു​ന്നി​ലേ​ക്ക് ​കൊ​ച്ചി​യി​ലെ​ ​ഒ​രു​ ​കൂ​ട്ടാ​യ്‌​മ​ ​എ​ത്തി.​ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ ​ഉപ​യോ​ഗി​ച്ചു​ള്ള​ ​വ്യ​ത്യ​സ്‌​ത​ ​വി​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കി​ ​മാ​ർ​ക്ക​റ്റ് ​ചെ​യ്യു​ക.​ ​അദ്ദേഹത്തിൻ്റെ വീട്ടുപേരായ 'കാട്ടിൽ' അവിടെയും ഉപയോഗിച്ചു. 'കാട്ടി​ൽ​ ​ആ​ഗ്രോ​സ്' ​എ​ന്ന​ ​പേ​രി​ൽ​ ​അ​ച്ചാ​ർ​ ​അ​ട​ക്ക​മു​ള്ള​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വി​പ​ണി​യി​ലേ​ക്ക് ​എ​ത്തു​ക​യാ​ണ്.​ ​ലാ​ഭ​മ​ല്ല,​ ​മ​റി​ച്ച് ​കു​റ​ഞ്ഞ​ ​വി​ല​യ്‌​ക്ക് ​ഗു​ണ​മേ​ന്മ​യു​ള്ള​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​എ​ത്തി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​

കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് ജനിച്ചതെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെ തെറ്റിനേയും പച്ചയായി വിമർശിക്കുന്നയാളാണ് മോഹൻകുമാർ. ആ സമയത്തും അടിവരയിട്ട് പറയുന്നു. അന്നത്തെ പോലയല്ല, 'ഇന്ന് കമ്യൂണിസ്റ്റുകൾക്ക് വിലയുണ്ട്. സിപിഎമ്മിൻ്റെ സഹായമില്ലാതെ ഇവിടെ ഒന്നും നടത്തി വിജയിപ്പിക്കാൻ പറ്റില്ല'.

Also Read: അമ്മിണിയമ്മയുടെ പാഷന് മുന്നില്‍ പ്രായവും ഫാഷനും തോല്‍ക്കും ; 77ന്‍റെ നിറവില്‍ ഫാഷന്‍ ടെക്‌നോളജി പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.