ETV Bharat / state

അമ്മിണിയമ്മയുടെ പാഷന് മുന്നില്‍ പ്രായവും ഫാഷനും തോല്‍ക്കും ; 77ന്‍റെ നിറവില്‍ ഫാഷന്‍ ടെക്‌നോളജി പഠനം

author img

By

Published : Nov 28, 2021, 5:51 PM IST

Amminiyamma Kottayam| Fashion Technology Student | ജില്ലാ എംപ്ലോയ്മെന്‍റ്‌ ഓഫിസറായി ജോലിയിൽ നിന്ന് വിരമിച്ച അമ്മിണിയമ്മ ഇന്ന്‌ ഫാഷൻ ഡിസൈനിങ്ങില്‍ രണ്ടാം വർഷ വിദ്യാർഥിനിയാണ്

fashion designer amminiyamma kottayam  amminiyamma 77 years old fashion technology student kerala  ഫാഷൻ ഡിസൈനിങ്‌ അമ്മിണിയമ്മ  77 വയസുള്ള അമ്മിണിയമ്മ ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനി
Amminiyamma: അമ്മിണിയമ്മയുടെ പാഷന് മുന്നില്‍ ഫാഷനും പ്രായവും തോല്‍ക്കും

കോട്ടയം : 77ാം വയസില്‍ എന്ത് പഠിക്കാം, എന്ന് ചോദിച്ചാല്‍ അമ്മിണിയമ്മ പറയും ഫാഷൻ ഡിസൈനിങ്ങെന്ന്. നെറ്റി ചുളിക്കേണ്ട. യൂണിഫോമിട്ട് ചെറുമക്കളുടെ പ്രായമുള്ള കുട്ടികൾക്കൊപ്പം ഫാഷൻ ഡിസൈനിങ് പഠിക്കുമ്പോൾ ഒരിക്കല്‍ മനസില്‍ കയറിക്കൂടിയ ആഗ്രഹം സാധ്യമാക്കുകയാണ് കോട്ടയം തിരുവാതുക്കൽ സ്വദേശിനിയായ അമ്മിണിയമ്മ

കോട്ടയം ജില്ല എംപ്ലോയ്മെന്‍റ് ഓഫിസറായി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഫാഷൻ ഡിസൈനിങ്‌ പഠിക്കാൻ തീരുമാനിച്ചത്. കോഴ്‌സിന് പ്രായ പരിധിയില്ലെന്നത് കൊണ്ട് കോട്ടയം വെള്ളൂർ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളില്‍ ഫാഷൻ ഡിസൈസിങ്‌ ആൻഡ് ഗാർമന്‍റ്സ്‌ ടെക്നോളജിക്ക് അഡ്‌മിഷൻ കിട്ടി. കൊവിഡ് പ്രതിസന്ധി മൂലം ഓൺലൈനായിട്ടായിരുന്നു ആദ്യവർഷത്തെ പഠനം. സഹപാഠികൾ പേരക്കുട്ടികളുടെ പ്രായമുള്ളവരാണെങ്കിലും അമ്മിണിയമ്മ അവരോട് സംശയങ്ങൾ ചോദിക്കും. ശരിയായ ഉത്തരം കിട്ടിയില്ലെങ്കില്‍ അധ്യാപകരെ സമീപിക്കും.

Amminiyamma: അമ്മിണിയമ്മയുടെ പാഷന് മുന്നില്‍ ഫാഷനും പ്രായവും തോല്‍ക്കും

ALSO READ: അന്ന് നരകമായിരുന്നു, ഇന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം... ഇത് ഹൈവെയർ ബസാർ

യൂണിഫോമിട്ട് വന്നാലും വിദ്യാർഥിനിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറയുമ്പോൾ അമ്മിണിയമ്മ ചിരിക്കും. മാർച്ചിൽ കോഴ്‌സ്‌ അവസാനിക്കും. സ്വന്തമായി ഫാഷൻ ഡിസൈനിങ് സ്ഥാപനം തുടങ്ങാനാണ് പരിപാടി. മലപ്പുറം ജില്ല എംപ്ലോയ്മെന്‍റ് ഓഫിസറായിരുന്ന പരേതനായ വിജയകൃഷ്‌ണൻ നായരാണ് ഭർത്താവ്. മകൾ അനുപമ ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. മകൻ ജയമോഹൻ അമേരിക്കയിലാണ്. ഒരിക്കല്‍ ആഗ്രഹിച്ചത് നേടിയെടുക്കാൻ തീരുമാനിച്ചാല്‍ പിന്നെ പ്രായമൊക്കെ വെറും നമ്പറാണ്. 77-ാം വയസില്‍ ഫാഷൻ ഡിസൈനറാകുന്ന അമ്മിണിയമ്മ അതിനൊരു ഉദാഹരണം മാത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.