ETV Bharat / state

പൗരത്വ നിയമം; പ്രക്ഷോഭം തുടരുമെന്ന് കാന്തപുരം

author img

By

Published : Jan 22, 2020, 3:04 PM IST

Updated : Jan 22, 2020, 3:09 PM IST

പൗരത്വ നിയമം  പ്രക്ഷോഭം  കാന്തപുരം  kanthapurm  caa strike
പൗരത്വ നിയമം; പ്രക്ഷോഭം തുടരുമെന്ന് കാന്തപുരം

സമരം ഫലപ്രദമാകാന്‍ യോജിച്ച് പ്രക്ഷോഭം നടത്തണം

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ വീണ്ടും പ്രക്ഷോഭം തുടരുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത ഹർജികൾ നാല് ആഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന ഉത്തരവ് വന്നതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നാല് ആഴ്ച്ചക്കാലം എല്ലാവരും യോജിച്ച് നിന്ന് പ്രക്ഷോഭം നടത്തിയാലേ സമരം ഫലപ്രദമാവുകയുള്ളൂവെന്നും ഭിന്നിച്ച് നിന്ന് സമരം നയിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം; പ്രക്ഷോഭം തുടരുമെന്ന് കാന്തപുരം

സുപ്രീം കോടതി ഹർജി എന്ന് പരിഗണിച്ചാലും അതിലെ ആവിശ്യത്തിൽ മാറ്റമുണ്ടാവില്ല. ഭരണഘടനയെ നശിപ്പിക്കുന്ന നിയമമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാവരും ഹർജി ഫയൽ ചെയ്‌തിട്ടുള്ളത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിയമത്തിന് സുപ്രീം കോടതി കൂട്ട് നിൽക്കില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കാന്തപുരം പറഞ്ഞു.

Intro:പൗരത്വ നിയമം : യോജിച്ച സമരമാണ് ഉചിതമെന്ന് കാന്തപുരം


Body:പൗരത്വ നിയമത്തിനെതിരേ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജികൾ നാല് ആഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന ഉത്തരവ് വന്ന സ്ഥിതിക്ക് വീണ്ടും കോടതി ഹർജികൾ പരിഗണിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. നാല് ആഴ്ച്ചക്കാലം എല്ലാവരും യോജിച്ച് നിന്ന് പ്രക്ഷോഭം നടത്തിയാലേ സമരം ഫലപ്രദമാവുകയുള്ളൂവെന്നും ഭിന്നിച്ച് നിന്ന് സമരം നയിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഹർജി എന്ന് പരിഗണിച്ചാലും അതിലെ ആവിശ്യത്തിൽ മാറ്റമുണ്ടാവില്ല. ഭരണഘടനയെ നശിപ്പിക്കുന്ന നിയമമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാവരും ഹർജി ഫയൽ ചെയ്തിട്ടുള്ളത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിയമത്തിന് സുപ്രീം കോടതി കൂട്ട് നിൽക്കില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കാന്തപുരം പറഞ്ഞു.

byte-


Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated :Jan 22, 2020, 3:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.