ETV Bharat / state

ഹൈദരലി തങ്ങളുമായുള്ളത് രാഷ്ട്രീയത്തിന് അതീതമായ ബന്ധം : കാന്തപുരം

author img

By

Published : Mar 6, 2022, 3:39 PM IST

Panakkad Hyderali Shihab Thagal Passes away  Kanthapuram AP Aboobacker Musliar condoles  പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ അനുശോചിച്ചു  മുസ്ലീംലീഗ് കേരള സംസ്ഥാന അധ്യക്ഷന്‍ അന്തരിച്ചു
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായുള്ളത് രാഷ്ട്രീയത്തിന് അതീതമായ ബന്ധം: കാന്തപുരം

ഒരു നേതാവെന്ന നിലയിൽ ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തതിന്‍റെ നല്ല ഓർമകളുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

കോഴിക്കോട് : രാഷ്ട്രീയ പാത ഭിന്നമെങ്കിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ഉണ്ടായിരുന്നത് ഊഷ്മള ബന്ധമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍. ഒരു നേതാവെന്ന നിലയിൽ ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തതിന്‍റെ നല്ല ഓർമകളുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും കാന്തപുരം അറിയിച്ചു.

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായുള്ളത് രാഷ്ട്രീയത്തിന് അതീതമായ ബന്ധം: കാന്തപുരം

Also Read: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഞായറാഴ്‌ച രാവിലെയാണ് അന്തരിച്ചത്. എറണാകുളം അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു വിയോഗം. 12 വർഷമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.