ETV Bharat / state

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

author img

By

Published : Mar 6, 2022, 12:57 PM IST

അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

iuml state president  Sayed Hyderali Shihab Thangal passes away  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു  മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ(74) അന്തരിച്ചു. എറണാകുളം അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 12 വർഷമായി മുസ്ലീംലീഗ് കേരള സംസ്ഥാന അധ്യക്ഷനായിരുന്നു.

1947 ജൂൺ 15ന് മലപ്പുറം പാണക്കാട് ജനിച്ച ഹൈദരലി ശിഹാബ് തങ്ങൾ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനാണ്. അന്തരിച്ച പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ്. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.

Also Read: തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.