ETV Bharat / state

ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം : റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക സംഘം

author img

By

Published : Feb 10, 2022, 4:33 PM IST

Updated : Feb 10, 2022, 5:04 PM IST

girls escaped from Vellimadkunnu Childrens Home  Vellimadkunnu Childrens Home report submit  enquiry team submitted report on Vellimadkunnu Childrens Home  വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോം  ചിൽഡ്രൻസ് ഹോം പെൺകുട്ടികൾ ചാടിപ്പോയി  പെൺകുട്ടികൾ ചാടിപ്പോയ സംഭവം
ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം; പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിച്ചു

റിപ്പോര്‍ട്ടില്‍ 26 നിര്‍ദേശങ്ങള്‍ ; സമഗ്ര മാറ്റത്തിന് ശുപാര്‍ശ

കോഴിക്കോട് : വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ചാടിപ്പോയ സംഭവത്തിൽ പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കാണ് റിപ്പോർട്ട് നല്‍കിയത്. വിശദമായ പഠനത്തിന് ശേഷം കമ്മിഷണർ എ.വി ജോർജ് സർക്കാറിന് സമർപ്പിക്കും.

ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം; പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിച്ചു

സമ്പൂർണമായ മാറ്റം ബാല മന്ദിരത്തിൽ ആവശ്യമാണെന്ന് ശുപാര്‍ശയുണ്ട്. ബാല മന്ദിരത്തിന് സുരക്ഷ ഉറപ്പാക്കാൻ മന്ദിരത്തിന് ചുറ്റും ക്യാമറ വയ്ക്കണം, കുട്ടികൾക്കായി മെൻ്ററെ നിയോഗിക്കണം, കുട്ടികളെ വിനോദയാത്ര കൊണ്ടുപോകുന്നതടക്കം പരിഗണിക്കണം തുടങ്ങി 26 നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

Also Read: അമ്മയുടെ വേദന ഉൾക്കൊള്ളുന്നു; ബാബുവിനെതിരെ കേസെടുക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യംവച്ച് നിർദേശങ്ങൾ നടപ്പിലാക്കും. അസിസ്റ്റന്‍റ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ട് പഠിച്ചതിനുശേഷം കലക്‌ടർക്കും സർക്കാരിനും കൈമാറുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ് അറിയിച്ചു. പെൺകുട്ടികൾ ചാടിപ്പോയതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.

Last Updated :Feb 10, 2022, 5:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.