ETV Bharat / state

കോഴിക്കോട് നന്തിയില്‍ ബോട്ടപകടം : ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി

author img

By ETV Bharat Kerala Team

Published : Jan 9, 2024, 10:51 AM IST

Kozhikode Boat Accident : കോഴിക്കോട് നന്തി വളയത്തിനടുത്ത് ഇന്നലെ മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി. അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് പ്രതിഷേധം.

Fisherman missing  കോഴിക്കോട് ബോട്ടപകടം  മത്സ്യതൊഴിലാളിയെ കാണാതായി  Kozhikode Boat Accident
Kozhikode Boat Accident
കോഴിക്കോട് ബോട്ടപകടം : മത്സ്യത്തൊഴിലാളിയെ കാണാതായി

കോഴിക്കോട് : നന്തി വളയത്തിനടുത്ത് ഇന്നലെ മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി (Boat accident in Kozhikode). പീടിക വളപ്പില്‍ റസാഖിനെയാണ് (48) കാണാതായത്. ശക്തമായ മഴയും ഇടിമിന്നലുമേറ്റ് ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വളയം കടപ്പുറത്ത് നിന്ന് അഞ്ച് ബോട്ടുകൾ മത്സ്യബന്ധനത്തിനായി പോയത്. ഇതിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ രണ്ട് മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. കാണാതായ റസാഖിനൊപ്പം തട്ടാന്‍ കണ്ടി അഷ്‌റഫും ഉണ്ടായിരുന്നു. അഷ്‌റഫിനെ ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്താനായി.

ശക്തമായ മഴയും ഇടിമിന്നലും കാരണമാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ കടലിൽ കാണാതായിരുന്നു. തുടർന്ന് ഇന്നലെ മത്സ്യ ബന്ധന തൊഴിലാളികള്‍ നടത്തിയ തെരച്ചിലില്‍ രാത്രിയോടെ അഷ്‌റഫിനെ കണ്ടെത്താനായി.

ഇയാളെ ഉടൻ തന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റസാഖിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. അപകടം നടന്ന് 12 മണിക്കൂറില്‍ അധികമായിട്ടും ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇന്നലെ അപകടം നടന്ന ഉടനെ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി. കോസ്റ്റൽ ഗാർഡ് എത്താത്തതില്‍ പ്രതിഷേധിച്ച് നന്തിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഹൈവേ ഉപരോധിച്ചു. അധികൃതര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കാണാതായ മത്സ്യത്തൊഴിലാളിയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also read: മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം : കൊല്ലം സ്വദേശി മരിച്ചു

മുനമ്പത്ത് ഫൈബർ വള്ളം അപകടത്തിൽപ്പെട്ട് 4 മരണം : കഴിഞ്ഞ ഒക്‌ടോബറിൽ മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു.സംഭവത്തില്‍ നാലുപേർ മരണപ്പെട്ടിരുന്നു. ഒക്‌ടോബർ നാലിനാണ് നാലുപേരെ കാണാതായത്. വൈപ്പിൻ സ്വദേശികളായ ശരത്, മോഹനൻ, ഷാജി, ആലപ്പുഴ സ്വദേശി രാജു എന്നിവരാണ് മരണപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.

വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തുകയായിരുന്നു. അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവിലാണ് പല ദിവസങ്ങളിലായി നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അന്ന് അറിയിച്ചിരുന്നു.

മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം : കഴിഞ്ഞ നവംബറില്‍ എറണാകുളം മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കൊല്ലം സ്വദേശി ജോസ് (60) ആണ് മരിച്ചത്. തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ മറ്റൊരു ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്.ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് ഏഴ് പേരെ രക്ഷപ്പെടുത്താനായിരുന്നു.

തോപ്പുംപടി ഹാർബറിൽ നിന്നും ശനിയാഴ്‌ച രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട സിൽവർ സ്റ്റാർ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കൊച്ചി തീരത്ത് നിന്നും 28 നോട്ടിക്കൽ മൈൽ ദൂരത്തുവച്ചാണ് അപകടമുണ്ടായത്. രാത്രി 12നാണ് അപകടം നടന്നത്. നൗറിൻ മോൾ എന്ന ബോട്ടാണ് സിൽവർ സ്റ്റാർ ബോട്ടിൽ ഇടിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.