ETV Bharat / state

മഴക്കെടുതി നാശനഷ്‌ടക്കണക്കുകൾ ഓഗസ്റ്റ് 12നകം നൽകണം : മന്ത്രി കെ.രാജൻ

author img

By

Published : Aug 4, 2022, 8:00 AM IST

മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈനായി കൂടിയ ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ, നാശനഷ്‌ടക്കണക്കുകൾ ഓഗസ്റ്റ് 12നകം നൽകണമെന്ന് റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ.രാജൻ പറഞ്ഞു. കോട്ടയത്തെ ദുരന്തബാധിത പ്രദേശങ്ങളും, ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു

Rain damages estimates should be given within 12 days Minister K Rajan  Rain damages in Kerala  kerala rain latest news  ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി കെ രാജൻ  ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രി  Revenue Minister K Rajan visited the relief camp  മഴക്കെടുതി ദുരിതമേഖല കണക്കുകൾ  കോട്ടയം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം  മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  മഴക്കെടുതി വിവിധ മേഖലയിലുണ്ടായ നഷ്‌ടം  relief camps in Kottayam  കോട്ടയം ദുരിതാശ്വാസ ക്യാമ്പുകൾ
മഴക്കെടുതി നാശനഷ്‌ടക്കണക്കുകൾ ഓഗസ്റ്റ് 12നകം നൽകണം: മന്ത്രി കെ.രാജൻ

കോട്ടയം : മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്‌ടക്കണക്കുകൾ ഓഗസ്റ്റ് 12നകം നൽകണമെന്ന് റവന്യൂ വകുപ്പുമന്ത്രി അഡ്വ. കെ.രാജൻ. മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈനായി കൂടിയ ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ മേഖലയിലുണ്ടായ നഷ്‌ടം സംബന്ധിച്ച കണക്കുകൾ നൽകണം. മഴ മുന്നറിയിപ്പുള്ളതിനാൽ, അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇടപെടുന്നതിനായി വില്ലേജ് ഓഫിസ് ജീവനക്കാർ അതിന്‍റെ പരിസരത്തുതന്നെ താമസിക്കണം. വില്ലേജുകളിലെ ജനകീയ സമിതികളെ സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു.

Rain damages estimates should be given within 12 days Minister K Rajan  Rain damages in Kerala  kerala rain latest news  ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി കെ രാജൻ  ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രി  Revenue Minister K Rajan visited the relief camp  മഴക്കെടുതി ദുരിതമേഖല കണക്കുകൾ  കോട്ടയം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം  മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  മഴക്കെടുതി വിവിധ മേഖലയിലുണ്ടായ നഷ്‌ടം  relief camps in Kottayam  കോട്ടയം ദുരിതാശ്വാസ ക്യാമ്പുകൾ
കോട്ടയം കൂട്ടിക്കൽ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രി കെ. രാജൻ

താലൂക്ക്‌തല എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ ഫലപ്രദമായി പ്രശ്‌നങ്ങളിൽ ഇടപെടുന്ന നിലയിൽ പ്രവർത്തിക്കണം. ദുരിതമേഖലകളിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് മൃഗസംരക്ഷണ വകുപ്പുവഴി നടപടി സ്വീകരിക്കണം. ഫാമുകളുണ്ടെങ്കിൽ അവയ്ക്ക് സംരക്ഷണമൊരുക്കാനുള്ള നടപടി വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ ജില്ല കലക്‌ടർ ഡോ. പി.കെ ജയശ്രീ, സബ് കലക്‌ടർ രാജീവ് കുമാർ ചൗധരി, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കലക്‌ടർമാരായ അനിൽ ഉമ്മൻ, കെ.എ മുഹമ്മദ് ഷാഫി, ബി. ഫ്രാൻസിസ് സാവിയോ, ജിയോ ടി. മനോജ്, പാലാ ആർഡിഒ പി.ജി രാജേന്ദ്ര ബാബു, തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.

Rain damages estimates should be given within 12 days Minister K Rajan  Rain damages in Kerala  kerala rain latest news  ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി കെ രാജൻ  ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രി  Revenue Minister K Rajan visited the relief camp  മഴക്കെടുതി ദുരിതമേഖല കണക്കുകൾ  കോട്ടയം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം  മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  മഴക്കെടുതി വിവിധ മേഖലയിലുണ്ടായ നഷ്‌ടം  relief camps in Kottayam  കോട്ടയം ദുരിതാശ്വാസ ക്യാമ്പുകൾ
ദുരിതബാധിതർക്ക് ഉറപ്പു നൽകി സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രി

കൂടാതെ കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് മരിച്ച റിയാസിൻ്റെ വീടും, പ്രദേശത്തെ ഏന്തയാർ ജെ.ജെ മർഫി സ്‌കൂൾ, കെഎംജെ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളും, മഴക്കെടുതി ബാധിച്ച പ്രദേശങ്ങളും മന്ത്രി സന്ദർശിച്ചു. ജെ.ജെ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ 22 കുടുംബങ്ങളിലെ 74 പേരും കെ.എം.ജെ പബ്ലിക് സ്‌കൂളിലെ ക്യാമ്പിൽ 27 കുടുംബങ്ങളിലെ 68 പേരും നിലവിലുണ്ട്. വീട് നഷ്‌ടപ്പെട്ടവർക്ക് പുതിയത് നിർമിക്കാൻ സർക്കാർ സഹായം ഉണ്ടാകുമെന്ന് മന്ത്രി ദുരിതബാധിതർക്ക് ഉറപ്പുനൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.