ETV Bharat / state

കോട്ടയത്ത് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്ക്

author img

By

Published : Dec 12, 2022, 8:28 PM IST

കോട്ടയം വൈക്കത്തിനടുത്ത വടയാര്‍ ക്ഷേത്രത്തിന് സമീപമാണ് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റത്

ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്ക്  Kottayam Vadayar  Kottayam Vadayar elephant attack one injured  കോട്ടയം
ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്ക്

ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്ക്

കോട്ടയം: ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്ക്. തോടനാല്‍ മനക്കുന്ന് വടയാര്‍ ക്ഷേത്രത്തിന് സമീപം ഇന്ന് വൈകിട്ട് നാലിനാണ് സംഭവം. പൈക സ്വദേശിയായ പാപ്പാനാണ് പരിക്കേറ്റത്.

ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടഞ്ഞ ആന, വടയാര്‍ പ്രദേശത്തെ പുരയിടത്തിലെ കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.