ETV Bharat / state

കുപ്രസിദ്ധ മോഷ്‌ടാവ് തീവെട്ടി ബാബു അറസ്‌റ്റിൽ; പിടിയിലാകുന്നത് കഞ്ചാവ് കേസിലകപ്പെട്ട മകനെ കാണാനെത്തിയപ്പോള്‍

author img

By

Published : Dec 4, 2022, 10:40 PM IST

കേരളത്തിലുടനീളം നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവ് തീവെട്ടി ബാബു കഞ്ചാവ് കേസിലകപ്പെട്ട മകനെ കാണാനെത്തുന്നതിനിടെ പൊലീസിന്‍റെ പിടിയില്‍

Kottayam  Notorious thief  Theevetti Babu  arrest  Drug case  കുപ്രസിദ്ധ മോഷ്‌ടാവ്  തീവെട്ടി ബാബു  ബാബു  അറസ്‌റ്റിൽ  കഞ്ചാവ്  മോഷണക്കെസുകളില്‍  കോട്ടയം
കുപ്രസിദ്ധ മോഷ്‌ടാവ് തീവെട്ടി ബാബു അറസ്‌റ്റിൽ

കോട്ടയം: കേരളത്തിലുടനീളം നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവിനെ പൊലീസ് പിടികൂടി. കൊല്ലം ഉളിയനാട് കുളത്തൂർക്കോണം ഭാഗത്ത് പുത്തൻകുളം നന്ദു ഭവനം വീട്ടിൽ അച്ചുതൻ നായർ മകൻ തീവെട്ടി ബാബു എന്നു വിളിക്കുന്ന ബാബു (61) എന്നയാളാണ് പാലാ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം നടത്തുകയും ഈരാറ്റുപേട്ടയിൽ നിന്നും സ്‌കൂട്ടർ മോഷ്‌ടിക്കുകയും ചെയ്‌തതിനെ തുടർന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

മോഷണത്തിന് പാലാ, ഈരാറ്റുപേട്ട എന്നീ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷണം നടത്തിയത് തീവെട്ടി ബാബുവാണെന്ന് കണ്ടെത്തുകയും ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും അതിസാഹസികമായി പിടികൂടുകയുമായിരുന്നു. നാല് കിലോ കഞ്ചാവ് കൈവശം വച്ചതിന് നെയ്യാറ്റിൻകര ജയിലിൽ ശിക്ഷയനുഭവിക്കുന്ന തന്‍റെ മകനെ കാണാനെത്തിയതിനിടയിലാണ് ഇയാള്‍ പൊലീസിന്‍റെ വലയിലാകുന്നത്.

കേരളത്തിലെ നിരവധി പൊലീസ് സ്‌റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ബാബു. മോഷണം തൊഴിലാക്കായിയ ഇയാള്‍ ഓരോ തവണ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷവും മോഷണം നടത്തുന്ന പതിവുള്ളതിനാൽ ഒക്‌ടോബര്‍ 30-ാം തീയതി വിയ്യൂർ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം മറ്റെവിടെയെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു. പാലാ സ്‌റ്റേഷൻ എസ്എച്ച്‌ഒ കെ.പി ടോംസൺ, ഈരാറ്റുപേട്ട സ്‌റ്റേഷൻ എസ്എച്ച്‌ഒ ബാബു സെബാസ്‌റ്റ്യൻ, എസ്ഐമാരായ അഭിലാഷ് എം.ഡി, രാജു, സിവി, സിപിഒമാരായ ജോബി, ജോഷി മാത്യു, രഞ്ജിത്ത് സി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.