ETV Bharat / state

മെഡിക്കൽ കോളജിൽ രോഗികള്‍ക്ക് ഭക്ഷണവുമായെത്തിയ പ്രവര്‍ത്തകരുടെ പണവും ഫോണും കവര്‍ന്നു, 2 പേർ അറസ്റ്റിൽ

author img

By

Published : Feb 19, 2023, 9:18 AM IST

Updated : Feb 19, 2023, 9:59 AM IST

മെഡിക്കൽ കോളേജിൽ മോഷണം  Kottayam Medical College theft  കോട്ടയം  കോട്ടയം മെഡിക്കൽ കോളേജ്  police arrested two thieves  two thieves arrested by kerala police  kerala police  kottyam  kerala
മെഡിക്കൽ കോളേജിൽ മോഷണം രണ്ടുപേർ അറസ്റ്റിൽ

കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ഭക്ഷണവുമായെത്തിയ പ്രവർത്തകരുടെ പണവും ഫോണും മോഷ്‌ടിച്ച രണ്ടുപേർ അറസ്റ്റിൽ. ശാസ്‌ത്രീയ പരിശോധനകളിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കോട്ടയം : രോഗികൾക്ക് സൗജന്യ ഭക്ഷണവുമായെത്തിയ പ്രവർത്തകരുടെ പണവും ഫോണും മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. ആലപ്പുഴ അവലുകുന്ന് പുതുവൽവെളി വീട്ടിൽ സുദർശൻ മകൻ ആദർശ് (33), കാഞ്ഞിരപ്പള്ളി മുക്കാലി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ജോസഫ് മകൻ ദീപു ജോസ് (31) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇരുവരും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്ക് ഭക്ഷണവുമായി എത്തിയ പ്രവർത്തകരുടെ വാഹനത്തിൽ നിന്നും ഫോണും, പണവും, എടിഎം കാർഡും സൂക്ഷിച്ചിരുന്ന ബാഗ് മോഷ്‌ടിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസെടുത്ത് ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷണം നടത്തുകയും ശാസ്‌ത്രീയ പരിശോധനകളിലൂടെ പ്രതികളെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് പ്രതികളിലൊരാളായ ദീപു ജോസ്. എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്‌സ്‌, ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ഷിജി.കെ, സി.പി.ഒ മാരായ പ്രവീനോ, അജോ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Last Updated :Feb 19, 2023, 9:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.