ETV Bharat / state

Ambulance for Animal Care : മൃഗപരിപാലനത്തിന് ആംബുലൻസ് അനുവദിക്കും : മന്ത്രി ജെ. ചിഞ്ചുറാണി

author img

By

Published : Nov 25, 2021, 10:55 PM IST

self-sufficiency in milk and meat production : പാലിന്‍റെയും ഇറച്ചിയുടെയും ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനുള്ള ശ്രമം സംസ്ഥാനത്തുടനീളം നടന്നു വരികയാണെന്ന് മന്ത്രി

മൃഗപരിപാലനത്തിന് ആംബുലൻസ്  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി  ജെ ചിഞ്ചു റാണി  Ambulance for animal care  Minister of Animal Husbandry and Dairy Development  minister j chinchu rani
മൃഗപരിപാലനത്തിന് ആംബുലൻസ് അനുവദിക്കും: മന്ത്രി ജെ. ചിഞ്ചു റാണി

കോട്ടയം : Ambulance for animal care: വൈക്കത്തെ ക്ഷീരകർഷകർക്ക് മൃഗപരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് വെറ്ററിനറി ആംബുലൻസ് അനുവദിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ചെമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പോത്ത് കിടാവ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പാലിന്‍റെയും ഇറച്ചിയുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനുള്ള ശ്രമം സംസ്ഥാനത്തുടനീളം നടന്നുവരികയാണ്. ഇറച്ചി ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ പൗൾട്രി വികസന കോർപ്പറേഷൻ, മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ, കെ.എൽ.ഡി ബോർഡ് എന്നിവ മുഖേന ആരംഭിച്ചിട്ടുണ്ട്.

മൃഗപരിപാലനത്തിന് ആംബുലൻസ് അനുവദിക്കും: മന്ത്രി ജെ. ചിഞ്ചു റാണി

വിദ്യാർഥികൾക്കായി നടപ്പാക്കുന്ന 'കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്' എന്ന പദ്ധതിയിലൂടെ അഞ്ച് കോഴി കുഞ്ഞുങ്ങളും അവയ്ക്കാവശ്യമായ തീറ്റയും നൽകി ഇറച്ചിയും മുട്ടയും ഉത്‌പാദിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Also Read: മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം സംരക്ഷിക്കുന്നതിന് മുന്‍ഗണനയെന്ന് മന്ത്രി സജി ചെറിയാന്‍

പാലുത്പാദനത്തിൽ സ്വയം പര്യാപ്‌തത ഏകദേശം കൈവരിച്ച സാഹചര്യമാണുള്ളത്. ഇത് സമ്പൂർണമാക്കുന്നതിന് തീറ്റപ്പുൽ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി തരിശുസ്ഥലങ്ങളിൽ തീറ്റപ്പുൽകൃഷി വ്യാപകമാക്കുന്നതിനുള്ള നടപടികള്‍ വനിതകൾ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 120 പോത്ത് കിടാവുകളെയും 12 പശുക്കളെയും ചടങ്ങിൽ വിതരണം ചെയ്തു. പഞ്ചായത്തിന്‍റെ പരിധിയിലുള്ള ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ഇൻസെന്‍റീവും 40 കുടുംബങ്ങൾക്ക് കന്നുകുട്ടി പരിപാലനത്തിനുള്ള ധനസഹായവും മന്ത്രി കൈമാറി.

ജന്തുക്ഷേമ പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ മികവുപുലർത്തിയ ചെമ്പ് സ്വദേശി പി. പ്രദീപിന് പുരസ്‌കാരം സമ്മാനിച്ചു. പഞ്ചായത്തിലെ മികച്ച 12 ക്ഷീര കർഷകരെയും ആദരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.