ETV Bharat / state

അഞ്ചലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

author img

By

Published : Dec 22, 2021, 1:30 PM IST

ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈപ്പള്ളി തൊള്ളൂർ മാധവത്തിൽ സജീവ് കുമാറിന്‍റെ ഭാര്യ സജിത (36) മരിച്ചത്. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം.

Woman committed suicide  Kollam Anchal Death news  കൊല്ലം അഞ്ചലില്‍ യുവതി കിണറ്റില്‍ ചാടി മരിച്ചു  കൈപ്പള്ളിമുക്ക് വാര്‍ത്ത
കൊല്ലം അഞ്ചലില്‍ കിണറ്റില്‍ ചാടിയ യുവതി മരിച്ചു

കൊല്ലം: അഞ്ചലിൽ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈപ്പള്ളി തൊള്ളൂർ മാധവത്തിൽ സജീവ് കുമാറിന്‍റെ ഭാര്യ സജിത (36) മരിച്ചത്. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: കടുവയ്ക്ക് മുന്നില്‍ മരണത്തെ മുഖാമുഖം കണ്ട് ശരത് ; പൊടുന്നനെയെത്തിയ കുരങ്ങനില്‍ കണ്ണുനട്ടു, തലനാരിഴയ്‌ക്ക് രക്ഷ

കൈപ്പള്ളിമുക്കിൽ ഇരുവരും ഓൺലൈൺ സർവ്വീസ് നടത്തിവരികയായിരിന്നു. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. ആരോമൽ, അർജുൻ എന്നിവർ മക്കളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.