ETV Bharat / state

ഭാര്യയുടെയും മക്കളുടെയും മുന്നില്‍വച്ച് മര്‍ദനത്തിനിരയായ മത്സ്യത്തൊഴിലാളി മരിച്ചു

author img

By

Published : Sep 21, 2021, 1:24 PM IST

പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊര്‍ജ്ജിതമാക്കി

മത്സ്യത്തൊഴിലാളി മരണം വാര്‍ത്ത  മത്സ്യത്തൊഴിലാളി മര്‍ദനം വാര്‍ത്ത  മത്സ്യത്തൊഴിലാളി കൊലപാതകം വാര്‍ത്ത  കൊല്ലം മത്സ്യത്തൊഴിലാളി മരണം വാര്‍ത്ത  മത്സ്യത്തൊഴിലാളി ആക്രമണം വാര്‍ത്ത  fisherman death news  kollam fisherman death news  fisherman beaten to death news  fisherman beaten infront of family  മത്സ്യത്തൊഴിലാളി കുടുംബം മര്‍ദനം വാര്‍ത്ത
ഭാര്യയുടേയും മക്കളുടേയും മുന്നില്‍വച്ച് മര്‍ദനത്തിനിരയായ മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് മര്‍ദനത്തിനിരയായ മത്സ്യത്തൊഴിലാളി മരിച്ചു. താന്നി ആദിച്ചമൺ തോപ്പിനടുത്ത് ഫിഷർമെൻ കോളനിയിൽ രാജുഭവനിൽ രാജുവാണ് (48) മരിച്ചത്. മത്സ്യ കച്ചവടത്തിനായി നല്‍കിയ പെട്ടി മാറിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആക്രമണത്തിൽ രാജുവിന്‍റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും മർദനമേറ്റിരുന്നു.

ഭാര്യയുടേയും മക്കളുടേയും മുന്നില്‍വച്ച് മര്‍ദനത്തിനിരയായ മത്സ്യത്തൊഴിലാളി മരിച്ചു

ഞായറാഴ്‌ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. രാജുവിന്‍റെ വീട്ടിലെത്തിയ ആറംഗ സംഘം പെണ്‍മക്കളെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്‌ത രാജുവിനെയും ഭാര്യ മിനിയേയും സൈക്കിൾ, ചെടിച്ചട്ടി എന്നിവ ഉപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ല ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു.

രാജുവിന്‍റെ ഭാര്യയുടെ സഹോദരിമാരുടെ മക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊര്‍ജ്ജിതമാക്കി.

Also read: പണം കാണാതെ പോയതില്‍ തര്‍ക്കം ; മകന്‍ അച്ഛനെ കല്ലുകൊണ്ട് അടിച്ച് കൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.