ETV Bharat / state

രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ക്ഷണമില്ല; അതൃപ്തി അറിയിച്ച് എം.പിയും എം.എല്‍.എയും

author img

By

Published : Dec 21, 2021, 9:31 AM IST

ബി.ജെ.പിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയെന്ന് ഉണ്ണിത്താൻ ആരോപിച്ചു. രാഷ്ട്രപതി പങ്കെടുക്കുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ക്ഷണിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തുന്നതായും എം.എൽ.എ സി.എച്ച് കുഞ്ഞമ്പു.

MP and MLA expressed dissatisfaction  President Ram Nath Kovind in Kerala  central university kasargod convocation 2021  രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ എം.പിക്കും എംഎല്‍എക്കും ക്ഷണമില്ല  കാസര്‍കോട് കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങ്  ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പിന് അവഗണന  രാജ് മോഹൻ ഉണ്ണിത്താൻ എം.പി മാറ്റിനിര്‍ത്തി
രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ക്ഷണമില്ല; അതൃപ്തി അറിയിച്ച് എം.പിയും എം.എല്‍.എയും

കാസർകോട്: രാഷ്‌ട്രപതി പങ്കെടുക്കുന്ന കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പുവും. പ്രോട്ടോക്കോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി ചടങ്ങിനെ മാറ്റിയെന്ന് ഉണ്ണിത്താൻ ആരോപിച്ചു.

എംപിയെ ഉള്‍പ്പെടുത്താത്ത നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും രാഷ്ട്രപതിയെക്കൂടി സര്‍വകലാശാല അധികൃതര്‍ അപമാനിച്ചെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇത് പ്രതിഷേധാര്‍ഹമാണ്, തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വല്‍ക്കരിച്ചിരിക്കുന്നു എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നതെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറച്ചു.

അതേസമയം രാഷ്ട്രപതി പങ്കെടുക്കുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ക്ഷണിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തുന്നതായും സ്ഥലം എം.എൽ.എ സി.എച്ച് കുഞ്ഞമ്പു അറിയിച്ചു. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്കാണ് പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തുന്നത്.

Also Read: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം ഇന്ന് തുടങ്ങും

രാജ്‌മോഹൻ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാഷ്ട്രപതി പങ്കെടുക്കുന്ന പെരിയയിലെ കേരള, കേന്ദ്ര സര്‍വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ സ്ഥലം എം.പിയെന്ന നിലയില്‍ എന്നെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് അറിയാന്‍ കഴിഞ്ഞു, പ്രോട്ടോകോള്‍ പാലിക്കാതെ ബി.ജെ.പിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്, തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്.

രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വല്‍ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്. ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും, സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യും...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.