ETV Bharat / city

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം ഇന്ന് തുടങ്ങും

author img

By

Published : Dec 21, 2021, 8:09 AM IST

കാസര്‍കോട് പ്രര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യം പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന അദ്ദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

President Kovind's Kerala visit  Kerala visit begin of President  Ram Nath Kovind visit to kerala  രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തില്‍  കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങ്  ദക്ഷിണ നേവല്‍ കമാന്‍റിന്‍റെ ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷന്‍  പി.എന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ മൂന്ന് ദിവസത്തെ സംസ്ഥാന സന്ദര്‍ശനം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് (21.12.21, ചൊവ്വാഴ്ച) കേരളത്തിലെത്തും. കാസര്‍കോട് പ്രര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യം പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന അദ്ദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Also Read: ഏഴിമല നാവിക അക്കാദമിക്ക് രാഷ്‌ട്രപതി 'പ്രസിഡന്‍റ്സ് കളര്‍ അവാര്‍ഡ്' സമ്മാനിച്ചു

22ന് കൊച്ചിയില്‍ ദക്ഷിണ നേവല്‍ കമാന്‍ഡിന്‍റെ ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷനില്‍ പങ്കെടുക്കും. 23ന് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍ പണിക്കരുടെ പ്രതിമ, രാഷ്ട്രപതി തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്യുമെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.