ETV Bharat / state

Manjeshwar Election Corruption Case : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനുൾപ്പടെ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം

author img

By ETV Bharat Kerala Team

Published : Sep 12, 2023, 11:05 PM IST

Manjeshwar election corruption case  ബിജെപി സംസ്ഥാന അധ്യക്ഷൻ  BJP state president  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്  മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം  കെ സുരേന്ദ്രന്‍  K Surendran  കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി  kidnapped K Sundara  strictly instructed to appear in court  All accused are strictly instructed  appear in court  ബി എസ് പി സ്ഥാനാർഥി  BSP candidate
Manjeshwar election corruption case

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്

കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ (Manjeshwar election corruption case) ബിജെപി സംസ്ഥാന അധ്യക്ഷൻ (BJP state president) കെ സുരേന്ദ്രനുൾപ്പടെ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം (All accused are strictly instructed to appear in court). ഈ മാസം 21 ന് ഹാജരാവണമെന്നാണ് കാസർകോട് ജില്ല സെഷൻസ് കോടതിയുടെ നിർദേശം. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.

കോഴക്കേസിൽ കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഇന്ന് (ചൊവ്വാഴ്‌ച) ഹാജരാകണമെന്ന് കാണിച്ച് കോടതി നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇവര്‍ ഹാജരായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്.

സുരേന്ദ്രനെ കൂടാതെ ബിജെപി മുൻ ജില്ല പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റ് പ്രതികൾ. ജില്ല ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌.

കെ സുന്ദരയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്‌ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ്‌ കേസെടുത്തത്‌. കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. എസ്‌ സി-എസ് ടി അതിക്രമ വിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ കുറ്റമടക്കം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെ ആറുപേരെ പ്രതിചേർത്താണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കെ.സുരേന്ദ്രനാണ് ഒന്നാം പ്രതി.സുരേന്ദ്രന് പുറമെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബിജെപി മുന്‍ ജില്ല പ്രസിഡന്‍റ് അഡ്വ. കെ. ബാലകൃഷ്‌ണഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായക്, കെ. മണികണ്ഠറൈ, ലോകേഷ് നോഡ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.

ALSO READ: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പേര്‍ പ്രതികള്‍; മഞ്ചേശ്വരം കോഴക്കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കേസിൽ 115 സാക്ഷികളാണ് ഉള്ളത്. മൊബൈൽ ഫോൺ വാങ്ങിയതിന്‍റെയും പത്രിക പിൻവലിക്കാൻ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ അടക്കം നിരവധി ഡിജിറ്റല്‍ രേഖകള്‍ തെളിവായിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ (506-ാം വകുപ്പ് ), തടങ്കലില്‍ വയ്‌ക്കൽ (342-ാം വകുപ്പ്), പട്ടിക ജാതി പട്ടിക വർഗ അതിക്രമം തടയൽ, തെളിവ് നശിപ്പിക്കൽ, ഇന്ത്യൻ ശിക്ഷ നിയമം 171 ബി, ഇ (കൈക്കൂലി നൽക്കൽ) തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.