ETV Bharat / state

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി...

author img

By ETV Bharat Kerala Team

Published : Nov 3, 2023, 6:10 PM IST

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. തൃശ്ശൂർ പൂരം വെടിക്കെട്ടിനുൾപ്പെടെ കോടതി ഉത്തരവ് പ്രതികൂലമാകും.

fire works ban worship places temples kerala high court
fire works ban worship places temples kerala high court

എറണാകുളം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. വെടിക്കെട്ട് നടക്കുന്നില്ലായെന്ന് അതാത് ജില്ല കലക്ടർമാർ ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് അമിത് റാവലിന്‍റെ ബഞ്ച് നിർദേശിച്ചു. ഇടക്കാല ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

മരട് വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സംസ്ഥാനത്തെ മുഴുവൻ ആരാധനാലയങ്ങൾക്കും ബാധകമാകും വിധമുള്ള ഇടക്കാല ഉത്തരവ്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുക്കാനും പൊലീസിനും കലക്ടർമാർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. വെടിക്കെട്ട് പരിസ്ഥിതി, ശബ്ദ മലിനീകരണവും, ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

തൃശ്ശൂർ പൂരം വെടിക്കെട്ടിനുൾപ്പെടെ കോടതി ഉത്തരവ് പ്രതികൂലമാകും. എന്നാൽ ഇടക്കാല ഉത്തരവായതു കൊണ്ടു തന്നെ ഇത് ചോദ്യം ചെയ്ത് ഡിവിഷൻ ബഞ്ചിനെ സമീപിക്കാനും സാധിക്കും. ഹർജി ഹൈക്കോടതി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

also read: 'രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടു', ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.