ETV Bharat / state

പരിയാരം മെഡിക്കൽ കോളജ് മോഷണം; കാണാതായ ഏഴ് ലക്ഷം രൂപയുടെ ഉപകരണം കണ്ടെത്തി

author img

By

Published : Jul 29, 2021, 1:24 AM IST

ജൂൺ മാസത്തിലാണ് മെഡിക്കൽ കോളജിന്‍റെ ആറാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുതിയതായി വാങ്ങിയ ലാറൻജോസ്കോപ്പി ഉപകരണം കാണാതായത്.

pariyaram medical college  pariyaram medical college news  pariyaram medical college theft  പരിയാരം മെഡിക്കൽ കോളജ് മോഷണം  പരിയാരം മെഡിക്കൽ കോളജ് മോഷണം വാർത്ത  പരിയാരം മെഡിക്കൽ കോളജിൽ മോഷണം
കാണാതായ ഏഴ് ലക്ഷം രൂപയുടെ ഉപകരണം കണ്ടെത്തി

കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ നിന്നും കാണാതായ ഏഴ് ലക്ഷം രൂപയുടെ ഉപകരണം കണ്ടെത്തി. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ നിന്ന് തന്നെയാണ് ബുധനാഴ്‌ച വൈകുന്നേരത്തോടെ ഉപകരണം കണ്ടെത്തിയത്.

ഉപകരണം മോഷ്‌ടിച്ചയാൾ തന്നെ തിരിച്ചു കൊണ്ടുവെച്ചതായാണ് സംശയം. പരിയാരം സിഐ കെ.വി ബാബുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ജൂൺ മാസത്തിലാണ് മെഡിക്കൽ കോളജിന്‍റെ ആറാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുതിയതായി വാങ്ങിയ ലാറൻജോസ്കോപ്പി ഉപകരണം കാണാതായത്. തുടർന്ന്, പരിയാരം പൊലീസിൽ മെഡിക്കൽ കോളജ് അധികൃതർ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ അന്ന് തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടയിലാണ് ഉപകരണം മെഡിക്കൽ കോളജിന്‍റെ ഓപ്പറേഷൻ തീയറ്ററിൽ നിന്നുതന്നെ കണ്ടെത്തുന്ന സാഹചര്യം ഉണ്ടായത്.

വിരലടയാളം, സിസിടിവി അടക്കമുള്ള പരിശോധനകൾ നടത്തി മോഷ്‌ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഉപകരണം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

Also Read: പരിയാരം മെഡിക്കല്‍ കോളജിലെ ഓപ്പറേഷൻ തിയേറ്ററില്‍ വൻമോഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.