ETV Bharat / state

തൊണ്ണൂറിലും ചെറുപ്പത്തിൻ്റെ ചുറുചുറുക്ക്; പരിയാരം മെഡിക്കൽ കോളജിന്‍റെ സ്വന്തം കൃഷ്ണേട്ടൻ

author img

By

Published : Apr 6, 2023, 7:44 PM IST

കടന്നപ്പള്ളി തെക്കേക്കര സ്വദേശി എം വി കൃഷ്‌ണൻ. ആശുപത്രിയിലെ എല്ലാമായി യാത്ര തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ട്.

krishnettan  pariyaram medical college krishnettan kannur  pariyaram medical college krishnettan  kannur pariyaram medical college  pariyaram medical college  kannur pariyaram krishnettan  krishnettan  m v krishnan  കടന്നപ്പള്ളി  കൃഷ്ണേട്ടൻ  പരിയാരം മെഡിക്കൽ കോളജ്  പരിയാരം മെഡിക്കൽ കോളജ് കൃഷ്‌ണൻ  പരിയാരം കൃഷ്‌ണേട്ടൻ  കടന്നപ്പള്ളി തെക്കേക്കര  കണ്ണൂർ പരിയാരം
കൃഷ്‌ണേട്ടൻ

പരിയാരം മെഡിക്കൽ കോളജിന്‍റെ സ്വന്തം കൃഷ്ണേട്ടൻ

കണ്ണൂർ : കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ എത്തുന്നവർക്ക് ഏറെ സുപരിചിതനാണ് കടന്നപ്പള്ളി തെക്കേക്കര സ്വദേശി എം വി കൃഷ്‌ണൻ എന്ന കൃഷ്ണേട്ടൻ. പരിയാരത്തെ ഡോക്‌ടർമാർക്കും ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രിയങ്കരനാണ് കൃഷ്ണേട്ടൻ. അദ്ദേഹം പരിയാരം ആശുപത്രിയിൽ എത്തിയിട്ട് ഏഴ് പതിറ്റാണ്ടോളമായി.

1948ൽ പരിയാരത്ത് ആരംഭിച്ച ടി ബി സാനിറ്റോറിയത്തിൽ ജീവനക്കാരുടെ സഹായി ആയിട്ടാണ് കൃഷ്ണേട്ടന്‍റെ തുടക്കം. 1985ൽ സഹകരണ മേഖലയിൽ മെഡിക്കൽ കോളജ് തുടങ്ങിയപ്പോഴും പിന്നീട് സർക്കാർ ഏറ്റെടുത്തപ്പോഴും കൃഷ്ണേട്ടൻ ഇവിടെ തന്നെ തുടർന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന രോഗികൾക്ക് വഴിയൊരുക്കാൻ കൃഷ്ണേട്ടൻ മുന്നിലുണ്ടാകും.

ആശുപത്രിയിലേക്ക് മുഖ്യമന്ത്രി ഉൾപ്പെടെ ഏത് ഉന്നതൻ എത്തിയാലും സ്വീകരിക്കാൻ കൃഷ്‌ണേട്ടൻ മുൻനിരയിലെത്തും. അവിവാഹിതനായ കൃഷ്ണേട്ടന്‍റെ കൂടും കുടുംബവും എല്ലാം പരിയാരം ആശുപതി ആണെന്ന് മെഡിക്കൽ കോളജ് ജീവനക്കാർ പറയുന്നു. ആശുപത്രി വരാന്തയിലാണ് കൃഷ്ണേട്ടന്‍റെ ഉറക്കം. ഉറങ്ങുന്നതിനു മുൻപ് പരിസര നിരീക്ഷണം പതിവാണ്.

അനാവശ്യമായി കത്തുന്ന ലൈറ്റുകൾ അണച്ചതിന് ശേഷം മാത്രമേ കൃഷ്‌ണേട്ടൻ ഉറങ്ങുകയുള്ളു. പുലർച്ചെ നാല് മണിയോടെ ഉണർന്ന് മെഡിക്കൽ കോളജിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ക്ഷേത്രക്കുളത്തിൽ പോയി കുളിച്ചു തിരികെ ആശുപത്രിയിലേക്ക് കാൽ നടയായി എത്തും. പിന്നീട് ഒരു കാര്യസ്ഥൻ്റെ റോളിൽ മെഡിക്കൽ കോളജിൻ്റെ എല്ലാ കോണിലും എത്തി അന്വേഷണം.

കൃഷ്ണേട്ടന് ഭക്ഷണം ആശുപ്രതിയിലെ ഹോട്ടലിൽ സൗജന്യമാണ്. 88-ാം വയസ്സിൽ കൊവിഡ് ബാധിച്ചിട്ടും അതിനെ അതിജീവിച്ചതും വലിയ കഥയാണ്. പലപ്പോഴായി അപകടങ്ങളിൽപ്പെട്ടപ്പോഴും കൃഷ്‌ണേട്ടൻ അതിനെ അതിജീവിച്ചു. കൃത്യതയോടെയുള്ള കൃഷ്‌ണേട്ടന്‍റെ ദിനചര്യയാണ് അതിജീവനങ്ങൾക്ക് പിന്നിൽ.

പരിയാരത്ത് എത്തുന്നവരെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന പരിയാരം മെഡിക്കൽ കോളജിൻ്റെ സ്വന്തം കൃഷ്ണേട്ടൻ എല്ലാവരുടെയും പ്രിയങ്കരനാണ്. ആരുമില്ലാതിരുന്നിട്ടും എല്ലാവരുടെയും എല്ലാം എല്ലാമായി തുടരുകയാണ് കൃഷ്ണേട്ടൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.