ETV Bharat / state

'കേരള സ്റ്റോറിക്ക് പിന്നിൽ വർ​ഗീയ അ‍‍ജണ്ട'; മതനിരപേക്ഷതയിൽ വിഷം കലക്കാൻ ശ്രമമെന്ന് എംവി ​ഗോവിന്ദൻ

author img

By

Published : May 1, 2023, 3:46 PM IST

കേരളത്തില്‍ 32,000 പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി ആരോപിക്കുന്ന ചിത്രമാണ് കേരള സ്റ്റോറി. സംസ്ഥാനത്ത് 'ലവ് ജിഹാദ്' നടന്നിട്ടില്ലെന്നത് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവയ്‌ക്കുമ്പോഴാണ് ഇത്തരത്തില്‍ വ്യാജ ആരോപണം

mv govindan against kerala story movie  കേരള സ്റ്റോറിക്ക് പിന്നിൽ വർ​ഗീയ അ‍‍ജണ്ട  എംവി ​ഗോവിന്ദൻ  kerala story movie news
എംവി ​ഗോവിന്ദൻ

എംവി ഗോവിന്ദന്‍ സംസാരിക്കുന്നു

കണ്ണൂര്‍: കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ രംഗത്ത്. കേരള സ്റ്റോറിക്ക് പിന്നിൽ വർ​ഗീയ അ‍‍ജണ്ടയാണ്. ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർഎസ്‌എസാണ്. കേരളത്തിലെ മതനിരപേക്ഷതയിൽ വിഷം കലക്കാനാണ് ആർഎസ്‌എസ് ശ്രമമെന്നും ആദ്ദേഹം പറഞ്ഞു.

ALSO READ | 'വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ട് നിർമിച്ച ചിത്രം'; 'ദി കേരള സ്റ്റോറി' സംഘപരിവാറിന്‍റെ കെട്ടുകഥയെന്ന് മുഖ്യമന്ത്രി

കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാൻ വേണ്ടിയിട്ടുള്ള ശ്രമമാണ്. ആ ശ്രമമാണ് കേരള സ്റ്റോറി എന്ന് പറയുന്ന സിനിമയിലൂടെ അവർ അവതരിപ്പിക്കാൻ ഉ​ദ്ദേശിക്കുന്നത്. മതസ്‌പർദ്ധ ഉണ്ടാക്കുന്ന ഒരു നിലപാടും സ്വീകരിക്കാൻ പാടില്ല. അത്തരത്തിലുള്ള പ്രസംഗം നടത്താൻ പാടില്ലായെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.

ആർഎസ്‌എസ് അജണ്ടയുടെ ഭാഗം: ഇത് മതസ്‌പർദ്ധ ഉണ്ടാക്കുക മാത്രമല്ല വർഗീയ കലാപത്തിലേക്ക് നയിക്കാനുള്ള ആഹ്വാനം നൽകുന്നതാണ്. അത് ഒരുതരത്തിലും കേരളത്തിലെ ആരോഗ്യപരമായ ജീവിതത്തിന് ​ഗുണം ചെയ്യുന്ന ഒന്നല്ല. ബാർക്കോഴ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആർഎസ്‌എസ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബാർക്കോഴ കേസ് പണ്ടേ അവസാനിച്ചതാണെന്നും സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

ALSO READ | 'മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗം'; 'ദ കേരള സ്റ്റോറി'ക്കെതിരെ വിഡി സതീശന്‍

'കേരള സ്റ്റോറി'ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിവാദമായ 'കേരള സ്റ്റോറി' എന്ന ചിത്രം സംഘപരിവാർ അജണ്ടകളെ ഏറ്റുപിടിക്കുകയാണെന്ന് മുഖ്യമന്ത്രി ഇന്നലെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമിച്ച സിനിമയാണ് കേരള സ്റ്റോറി. കേരളത്തെ ലോകത്തിന് മുൻപിൽ അവഹേളിച്ച് കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.

ALSO READ | 'മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗം'; 'ദ കേരള സ്റ്റോറി'ക്കെതിരെ വിഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്, പൂർണരൂപം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന 'കേരള സ്റ്റോറി' എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മത തീവ്രവാദത്തിന്‍റെ കേന്ദ്ര സ്ഥാനമായി പ്രതിഷ്‌ഠിക്കുക വഴി സംഘപരിവാർ പ്രൊപ്പഗാണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന.

കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപ്പഗണ്ട സിനിമകളെയും അതിലെ മുസ്‌ലിം അപരവൽക്കരണത്തേയും കാണാൻ. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ്.

ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്‍റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യ കഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ അന്തരീക്ഷം തകർക്കാനും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.

മറ്റിടങ്ങളിലെ പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്ന് കണ്ടാണ് വ്യാജ കഥകളിലൂന്നിയ സിനിമ വഴി വിഭജന രാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്നത്. ഒരു വസ്‌തുതയുടെയും തെളിവിന്‍റെയും പിൻബലത്തിലല്ല സംഘപരിവാർ ഇത്തരം കെട്ടുകഥകൾ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിഞ്ഞത്. സംഘത്തിന്‍റെ നുണ ഫാക്‌ടറിയുടെ ഉത്‌പന്നമാണ് ഈ വ്യാജ കഥ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.