ETV Bharat / state

ബോധവല്‍ക്കരണവുമായി മൊകേരി രാജീവ് ഗാന്ധി സ്‌കൂളില്‍ മോക് ഡ്രില്‍

author img

By

Published : Jan 24, 2020, 12:11 PM IST

Updated : Jan 24, 2020, 1:07 PM IST

ദേശീയ ഫയർ ഇവാക്വേഷൻ ഡെ അറ്റ് സ്‌കൂള്‍ ദിനത്തിന്‍റെ ഭാഗമായാണ്  സ്‌കൂളിൽ ഫയർ ഇവാക്വേഷൻ ഡ്രിൽ നടത്തിയത്. ആയിരത്തിലധികം കുട്ടികള്‍ മോക് ഡ്രില്ലില്‍ പങ്കാളികളായി.

mock drill  mokeri rajeev gandhi higher secondary school  fire and rescue team  മോക് ഡ്രില്‍  മൊകേരി രാജീവ് ഗാന്ധി സ്‌കൂളില്‍ മോക് ഡ്രില്‍  കണ്ണൂര്‍
ബോധവല്‍ക്കരണവുമായി മൊകേരി രാജീവ് ഗാന്ധി സ്‌കൂളില്‍ മോക് ഡ്രില്‍

കണ്ണൂര്‍: പാനൂർ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ററി സ്‌കൂളിൽ മോക് ഡ്രില്ല് സംഘടിപ്പിച്ചു. ദേശീയ ഫയർ ഇവാക്വേഷൻ ഡെ അറ്റ് സ്‌കൂള്‍ ദിനത്തിന്‍റെ ഭാഗമായാണ് സ്‌കൂളിൽ ഫയർ ഇവാക്വേഷൻ ഡ്രിൽ നടത്തിയത്. പാനൂർ അഗ്‌നിശമന സേനാ വിഭാഗത്തിന്‍റെയും സ്‌കൂൾ എൻ.എസ്.എസ് വളണ്ടിയർമാരുടേയും സഹകരണത്തോടെയാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ആയിരത്തിലധികം കുട്ടികള്‍ മോക് ഡ്രില്ലില്‍ പങ്കാളികളായി.

ബോധവല്‍ക്കരണവുമായി മൊകേരി രാജീവ് ഗാന്ധി സ്‌കൂളില്‍ മോക് ഡ്രില്‍

മോക് ഡ്രില്ലില്‍ 15 സെക്കന്‍റ് ഫയർ അലാറം മുഴങ്ങിയപ്പോൾ വളണ്ടിയർമാർ ഉൾപ്പെട്ട ഇവാക്വേഷൻ ടീം ക്ലാസുകളിൽ നിന്ന് സുരക്ഷിതമായി കുട്ടികളെ പ്രത്യേകം മാർക്ക് ചെയ്‌ത അസംബ്ലി പോയന്‍റിൽ എത്തിച്ചു. അപ്പേഴേക്കും പാനൂരില്‍ നിന്നുള്ള അഗ്‌നിശമന സേനയും എത്തി. തുടര്‍ന്ന് വിദ്യാർഥികളുടെ എണ്ണം തിട്ടപ്പെടുത്തിയപ്പോൾ കുറവ് വന്ന കുട്ടിയുടെ കാര്യം വളണ്ടിയർമാർ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്‌തു . തുടർന്ന് അഗ്‌നിശമന സേന സംഘം ക്ലാസ് റൂമിൽ പ്രവേശിച്ച് വിദ്യാർഥിയെ ഫയർമാൻ ലിഫ്റ്റ് വഴി പുറത്തെത്തിച്ചു.

തീപിടിത്തം പോലുള്ള അടിയന്തര ഘട്ടങ്ങളിലെ പ്രഥമ ശുശ്രൂഷയും, സി.പി.ആര്‍ നല്‍കുന്നതിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂടാതെ അഗ്നിശമന വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവർത്തന രീതിയും വിദ്യാർഥികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ ഒ.കെ.രജീഷ്, ഫയർ ആന്‍റ് റസ്ക്യൂ ഓഫീസർമാരായ വി.കെആദർശ് , എം.വിപിൻ, എസ്.ഷൈജു, എം.കെ. ലിനീഷ് കുമാർ സ്‌കൂള്‍ പ്രിൻസിപ്പൾ എ.കെ പ്രേമദാസൻ, പ്രോഗ്രാം ഓഫീസർ സജീവ് ഒതയോത്ത്, കെ.ജ്യോതിഷ്‌ കുമാർ, എ.രാഗേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.

Intro:പാനൂർമൊകേരി രാജീവ് ഗാന്ധി സ്കൂളിൽ തീപ്പിടുത്തം. ആയിരത്തിലധികം കുട്ടികളെ ഒരു പോറലു പോലുമേൽക്കാതെ പാനൂരിൽ നിന്നെത്തിയ അഗ്നിശമന സേന രക്ഷപ്പെടുത്തി.നാഷണൽ ഫയർ ഇവാക്വേഷൻ ഡെ അറ്റ് സ്കൂളിന്റെ ഭാഗമായി
സംഘടിപ്പിച്ച മോക്ഡ്രില്ലില്ലായിരുന്നു രക്ഷാപ്രവർത്തനം.
vo
ദേശീയ ഫയർ ഇവാക്വേഷൻ ഡെ സ്കൂൾ
ദിനത്തിന്റെ ഭാഗമായാണ് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിൽ ഫയർ ഇവാക്വേഷൻ ഡ്രിൽ നടത്തിയത്.
പാനൂർ ഫയർ & റെസ്ക്യൂ സ്റ്റേഷന്റേയും രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരുടേയും സഹകരണത്തോടെയാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്.

15 സെക്കന്റ് ഫയർ അലാറം മുഴങ്ങിയപ്പോൾ വളണ്ടിയർമാർ ഉൾപ്പെട്ട ഇവാക്വേഷൻ ടീം ക്ലാസുകളിൽ നിന്ന് സുരക്ഷിതമായി കുട്ടികളെ പ്രത്യേകം മാർക്ക് ചെയ്തിട്ടുള്ള അസംബ്ലി പോയന്റിൽ എത്തിച്ചു. അപ്പോഴേക്കും പാനൂരുനിന്നും ഫയർ & റെസ്ക്യൂ ടീം സ്കൂൾ അങ്കണത്തിൽ കുതിച്ചെത്തി.
ക്യത്യമായി വിദ്യാർത്ഥികളുടെ എണ്ണം തിട്ടപ്പെടുത്തിയപ്പോൾ കുറവ് വന്ന കുട്ടിയുടെ കാര്യം വളണ്ടിയർമാർ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു.
തുടർന്ന് ഫയർ & റെസ്ക്യൂ ടിം ക്ലാസ് റൂമിൽ പ്രവേശിച്ച് വിദ്യാർത്ഥിയെ ഫയർമാൻ ലിഫ്റ്റ് വഴി പുറത്തെത്തിച്ചു.
ഫസ്റ്റ് എയിഡ് സി.പി.ആർ നൽകി ക്വാഷാലിറ്റിയെ രക്ഷപ്പെടുത്തുന്നത് വിദ്യാർത്ഥികൾക്കായി കാണിച്ചു കൊടുക്കുകയും ചെയ്തു.

അഗ്നിശമന വാഹനങ്ങളുടെയും ഉപകരണങ്ങളുടേയും പ്രദർശനവും ദിനത്തിന്റെ പ്രാധാന്യവും വിശദീകരിച്ചു.

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഒ.കെ.രജീഷ്,ഫയർ & റസ്ക്യൂ ഓഫീസർമാരായ വി.കെആദർശ് , എം.വിപിൻ, എസ്.ഷൈജു,എം.കെ. ലിനീഷ് കുമാർ .
പ്രിൻസിപ്പൾ എ.കെ പ്രേമദാസൻ, പ്രോഗ്രാം ഓഫീസർ സജീവ് ഒതയോത്ത്, കെ.ജ്യോതിഷ്കുമാർ, എ.രാഗേഷ് നേതൃത്വം നൽകി.ഇ ടി വി ഭാ ര ത് കണ്ണൂർ.Body:KL_KNR_01_24.1.20_school_KL10004Conclusion:
Last Updated : Jan 24, 2020, 1:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.