ETV Bharat / state

83ലും 14ന്‍റെ ചെറുപ്പം: 69 വര്‍ഷമായി ജാനകിയമ്മ വയലിലുണ്ട്

author img

By

Published : Oct 31, 2022, 1:27 PM IST

പുതുതലമുറ കൃഷിയോടും കാർഷിക വൃത്തിയോടും വിമുഖരായിരിക്കുമ്പോൾ യൗവ്വനാരംഭം മുതൽ ആരംഭിച്ച കൃഷിപ്പണികൾ ഇന്നും തുടരുകയാണ് ജാനകിയമ്മ.

kc janaki kannur karivellur  kc janaki kannur  kannur janaki amma  janakiyamma  janaki amma  kannur karivellur  കൊയ്ത്തരിവാളുമായി പാടത്തേക്ക്  ജാനകിയമ്മ  കൃഷി  കാർഷിക വൃത്തി
'നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ': കൊയ്ത്തരിവാളുമായി 14-ാം വയസിൽ പാടത്തേക്ക്..83-ാം വയസിലും കൊയ്‌ത്തിനിറങ്ങി ജാനകിയമ്മ

കണ്ണൂർ: കരിവെള്ളൂർ കുണിയനിലെ കെ സി ജാനകി 83-ാം വയസിലും മൂർച്ചക്കത്തിയുമായി പാടത്തുണ്ട്. 14-ാം വയസ് മുതൽ തുടങ്ങിയതാണ് പാടത്തെ പണി. 69 വർഷമായി കൃഷിയ്‌ക്കും വയലിനുമുണ്ടായ പരിണാമങ്ങൾക്കെല്ലാം സാക്ഷിയാണ് ഈ അമ്മ.

കൊയ്ത്തരിവാളുമായി 14-ാം വയസിൽ പാടത്തേക്ക്..83-ാം വയസിലും കൊയ്‌ത്തിനിറങ്ങി ജാനകിയമ്മ

ചേറിൻ്റെയും പുന്നെല്ലിൻ്റെയും മണവും ജാനകിയമ്മയുടെ ജീവിതവും തമ്മിൽ ഇഴപിരിക്കാനാകാത്ത ബന്ധമുണ്ട്. വാർധക്യത്തിൻ്റെ അവശതകളൊന്നും ജാനകിയമ്മയെ കൃഷിപ്പണിയിൽ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. പുതുതലമുറ കൃഷിയോടും കാർഷിക വൃത്തിയോടും വിമുഖരായിരിക്കുമ്പോഴാണ് ജാനകിയമ്മ പൊരിവെയിലിൽ ആവേശത്തോടെ കൊയ്യുന്നത്. പ്രായത്തിന് തളർത്താനാകാത്ത രക്തത്തിലലിഞ്ഞു ചേർന്ന ചിലത് അതിനു പിന്നിൽ ഉണ്ടാകണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.