ETV Bharat / state

നവകേരള സദസിലെ പരാതികള്‍; 'കോര്‍പ്പറേഷന്‍റെ തലയിലിടാന്‍ സര്‍ക്കാര്‍ നീക്കം': കണ്ണൂര്‍ മേയര്‍

author img

By ETV Bharat Kerala Team

Published : Dec 7, 2023, 6:48 PM IST

clash between Kannur Corporation and State government: കണ്ണൂരില്‍ ലഭിച്ച പരാതികളില്‍ പകുതിയില്‍ അധികവും പരിഹരിക്കേണ്ടത് സര്‍ക്കാര്‍ തലത്തില്‍. എന്നിട്ടും കോര്‍പ്പറേഷനെ പഴിചാരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു- കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍

Kannur corporation State Government clash  Nava Kerala Sadas complaints  Nava Kerala Sadas  Kannur Corporation Nava Kerala Sadas complaints  നവകേരള സദസിലെ പരാതികള്‍  കണ്ണൂര്‍ മേയര്‍  കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍  കണ്ണൂര്‍ കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ പോര്
Kannur corporation State Government clash

കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍റെ പ്രതികരണം

കണ്ണൂർ : നവ കേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപ്പറേഷന് കൈമാറിയ പരാതികളെ ചൊല്ലി കോർപ്പറേഷനും സർക്കാരും തുറന്ന പോരിൽ . കോർപ്പറേഷന് കൈമാറിയ പരാതികളിൽ പകുതിയിലേറെയും സർക്കാർ തലത്തിൽ പരിഹരിക്കേണ്ടതാണ് (Kannur corporation State Government clash on Nava Kerala Sadas complaints). എന്നിട്ടും കോർപ്പറേഷനെ പഴിചാരനാണ് സംസ്ഥാന സർക്കാർ ശ്രമമെന്നാണ് യുഡിഫ് ആരോപണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടിയുളള അപേക്ഷയില്‍ തുടർ നടപടിക്കായി അയച്ചത് പോലും കണ്ണൂർ കോർപ്പറേഷൻ ഓഫിസിലേക്ക് ആണ്. അപേക്ഷയിൽ തുടർനടപടി ചെയ്യാനില്ലാത്തതിനാൽ പരാതികൾ കോർപ്പറേഷൻ തിരിച്ചയക്കുക ആയിരുന്നു (Kannur corporation Mayor against State Government). നവകേരള സദസിൽ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലായി കിട്ടിയത് 4857 പരാതികൾ ആണ്. അത് തരംതിരിച്ച് ഓരോ വകുപ്പിലേക്കും കൈമാറി.

പിന്നാലെ വകുപ്പുകൾ അതത് ഓഫിസുകളിലേക്കും പരാതികൾ അയച്ചു. അങ്ങനെ കണ്ണൂർ കോർപ്പറേഷനിലെത്തിയത് 514 പരാതികളാണ്. ആ പരാതികളിലാണ് വിവാദം ഉയർന്നിരിക്കുന്നത്. എല്ലാ പരാതിയിലും പരിഹാരം കണ്ട്, പരാതിക്കാരനെ അറിയിച്ച്, റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം.

വേഗത്തിൽ തീർപ്പാക്കേണ്ടതിനാൽ അതിവേഗത്തിൽ പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം ലഭിക്കാനടക്കമുള്ള പരാതികളും ഇതിൽ ഉണ്ടായിരുന്നു. മന്ത്രിസഭ ഒന്നാകെയെത്തിയ വേദിയിൽ വാങ്ങിയ പരാതികൾ, ഇങ്ങനെ കൈകാര്യം ചെയ്‌തത് വിവാദമായതോടെ വിശദീകരണവുമായി അധികൃതർ രംഗത്ത് എത്തുകയായിരുന്നു.

ചികിത്സ സഹായധനം, പട്ടയം, ക്ഷേമപെൻഷൻ കാര്യത്തിലെ നിബന്ധനകൾ മാറ്റാൻ റേഷൻ കാർഡ് നടപടികൾ അഗ്നിരക്ഷ നിലയുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവയാണ് കോർപ്പറേഷനിൽ നവകേരള സദസിനു ലഭിച്ചത്. ഇത്തരം പരാതികൾ തദ്ദേശ സ്വയംഭരണ ജില്ല ജോയിന്‍റ് ഡയറക്‌ടർക്ക് തിരിച്ച് അയക്കും. കിട്ടിയ പരാതികൾ കോർപ്പറേഷൻ ഓഫിസിൽ പരിശോധിച്ച് വരികയാണ്.

കോർപ്പറേഷനുമായി ബന്ധപ്പെട്ട പരാതികളിൽ തീർപ്പ് കൽപ്പിക്കും എന്ന് മേയർ പറയുന്നു. റോഡ് പ്രശ്‌നം വെള്ളക്കെട്ട്, ഓട്ടോറിക്ഷ പാർക്കിങ് പ്രശ്‌നം, ശൗചാലയം, റോഡ് ടാറിങ്, വഴിയോര കച്ചവടം തുടങ്ങി വിവിധ വിഷയങ്ങൾ കോർപ്പറേഷനുമായി ബന്ധപ്പെട്ടതാണ്. നവ കേരള സദസിന് ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ആദ്യമായി എതിർപ്പ് അറിയിച്ച കോർപ്പറേഷൻ കൂടിയാണ് കണ്ണൂർ.

പിന്നാലെ സംസ്ഥാന സർക്കാറും സിപിഎമ്മും കോർപ്പറേഷനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തുകയായിരുന്നു (clash between Kannur Corporation and State government). ഇതിനു പിന്നാലെയാണ് നവകേരള സദാസിലെ പരാതിയുമായി ബന്ധപ്പെട്ട വിവാദവും. കോർപ്പറേഷനകത്തെ വികസന പദ്ധതികൾ ഒക്കെയും സംസ്ഥാന സർക്കാരും സിപിഎമ്മും മുടക്കുന്നു എന്നാണ് മേയറുടെ പരാതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.