ETV Bharat / state

വട്ടവടയിൽ നവജാത ശിശുവിന്‍റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

author img

By

Published : Oct 22, 2019, 7:35 PM IST

Updated : Oct 22, 2019, 8:03 PM IST

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു 27 ദിവസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

വട്ടവട

ഇടുക്കി: വട്ടവടയില്‍ നവജാത ശിശു മരിക്കാനിടയായത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയോ മറ്റേതെങ്കിലും വിധത്തിലോ ശ്വാസം മുട്ടി മരണം സംഭവിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഡോ. ജെയിംസ് കുട്ടി, ഫോറന്‍സിക് സര്‍ജന്‍ ഡോ.സന്തോഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

നവജാത ശിശുവിന്‍റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കുഞ്ഞിന്‍റെ ശശീരത്തില്‍ മറ്റ് പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയച്ചതായും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം അടിമാലിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് അടക്കം ചെയ്ത മൃതദേഹം വീണ്ടും പുറത്തെടുത്ത ശേഷം അവിടെ തന്നെ സംസ്‌കരിക്കുന്നത് ഗ്രാമത്തില്‍ കഷ്ടതകള്‍ക്ക് വഴിയൊരുക്കുമെന്നാണ് തമിഴ്‌നാട്ടുകാരുടെ വിശ്വാസം. ഇക്കാരണത്താൽ മൃതദേഹം തിരികെ കൊണ്ടുവരരുതെന്ന ആവശ്യവുമായി ബന്ധുക്കളും ഊര് നിവാസികളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം അടിമാലിയില്‍ സംസ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വട്ടവട സ്വദേശികളായ തിരുമൂര്‍ത്തി, വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരണത്തില്‍ പിതാവ് സംശയമുയര്‍ത്തിയതോടെയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

Intro:വട്ടവടയില്‍ നവജാത ശിശു മരിക്കാനിടയായത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കോട്ടയം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയോ മറ്റേതെങ്കിലും വിധത്തിലോ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.Body:ഡെപ്യൂട്ടി പോലീസ് സര്‍ജ്ജന്‍ ഡോ.ജെയിംസ് കുട്ടി, ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.കുഞ്ഞിന്റെ ശശീരത്തില്‍ മറ്റ് പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയച്ചതായും, റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.അതേ സമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം അടിമാലിയിലെ പൊതുശ്മശാനത്തില്‍ സംസ്്ക്കരിച്ചു.തമിഴ് ആചാര പ്രകാരം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് അടക്കം ചെയ്ത മൃതദേഹം വീണ്ടും പുറത്തെടുത്ത ശേഷം അവിടെ തന്നെ സംസ്‌ക്കരിക്കുന്നത് ഗ്രാമത്തില്‍ കഷ്ടതകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിശ്വാസം.ഇക്കാരണം കൊണ്ടു തന്നെ മൃതദേഹം തിരികെ കൊണ്ടുവരരുതെന്ന ആവശ്യവുമായി ബന്ധുക്കളും ഊര് നിവാസികളും രംഗത്തെത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് മൃതദേഹം അടിമാലിയില്‍ സംസ്‌ക്കരിക്കാന്‍ പോലീസ് തീരുമാനിച്ചത്.Conclusion:കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു വട്ടവട സ്വദേശികളായ തിരുമൂര്‍ത്തി വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.മരണത്തില്‍ പിതാവ് സംശയമുയര്‍ത്തിയതോടെയായിരുന്നു മരണവുമായി ബന്ധപ്പെട്ട് പോലീസ് തുടര്‍ നടപടി ആരംഭിച്ചത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 22, 2019, 8:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.