ETV Bharat / state

അരിക്കൊമ്പന്‍റെ റോൾ ഏറ്റെടുത്ത് പടയപ്പ, അങ്ങനെയെങ്കില്‍ കാട് കയറ്റണമെന്ന് മറയൂരുകാർ

author img

By

Published : Aug 7, 2023, 7:42 PM IST

നാട് വിറപ്പിച്ച അരിക്കൊമ്പനെ ഏറെ നാളത്തെ കഷ്‌ടപ്പാടിന് ഒടുവില്‍ കാട് കയറ്റിയപ്പോൾ പടയപ്പ ആ റോൾ ഏറ്റെടുത്തുവെന്നാണ് ഇപ്പോൾ മറയൂരും പരിസരത്തുമുള്ളവർ പറയുന്നത്. കാരണം റേഷൻ കട തകർത്ത് അരി തിന്നുക, വീട് തകർത്ത് അടുക്കളയില്‍ കയറി അരി തിന്നുക എന്നിങ്ങനെ അരിക്കൊമ്പൻ സൃഷ്‌ടിച്ച പ്രശ്‌നങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് പടയപ്പയാണ്.

padayappa wild elephant
അരിക്കൊമ്പന്‍റെ റോൾ ഏറ്റെടുത്ത് പടയപ്പ

അരിക്കൊമ്പന്‍റെ റോൾ ഏറ്റെടുത്ത് പടയപ്പ

ഇടുക്കി: പേര് പടയപ്പ... മൂന്നാറിനും മറയൂരിനും പരിചിത മുഖം. റോഡിലിറങ്ങി വാഹനങ്ങൾ തടയുക, രാത്രിയില്‍ തോട്ടം മേഖലകളിലെ ലയങ്ങളിലെത്തി ചെറിയ പ്രശ്‌നങ്ങളുണ്ടാക്കി മടങ്ങുക അങ്ങനെയുള്ള പരിപാടികളായിരുന്നു ഹോബി. വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കാതിരുന്നതിനാല്‍ പടയപ്പയെ കുറിച്ച് നാട്ടുകാർക്ക് ഇതുവരെ വലിയ ആശങ്കകൾ ഇല്ലായിരുന്നു.

എന്നാല്‍ നാട് വിറപ്പിച്ച അരിക്കൊമ്പനെ ഏറെ നാളത്തെ കഷ്‌ടപ്പാടിന് ഒടുവില്‍ കാട് കയറ്റിയപ്പോൾ പടയപ്പ ആ റോൾ ഏറ്റെടുത്തുവെന്നാണ് ഇപ്പോൾ മറയൂരും പരിസരത്തുമുള്ളവർ പറയുന്നത്. കാരണം റേഷൻ കട തകർത്ത് അരി തിന്നുക, വീട് തകർത്ത് അടുക്കളയില്‍ കയറി അരി തിന്നുക എന്നിങ്ങനെ അരിക്കൊമ്പൻ സൃഷ്‌ടിച്ച പ്രശ്‌നങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് പടയപ്പയാണ്.

കഴിഞ്ഞ ദിവസം തലയാറില്‍ റേഷൻ കട, വീട്, പച്ചക്കറിക്കട എന്നിവ പടയപ്പ തകർത്തു. ഒരു മാസമായി കാപ്പിസ്റ്റോര്‍, പാമ്പന്‍മല, ലക്കം ന്യൂ ഡിവിഷന്‍, തലയാര്‍ എന്നിവിടങ്ങളിലുണ്ട് പടയപ്പ. അതുകൊണ്ടുതന്നെ അടച്ചുറപ്പില്ലാത്ത ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികൾ ഭീതിയിലാണ്.

കാട് കയറാതെ നില്‍ക്കുന്ന കാട്ടാന ഏത് നിമിഷവും വീടും കടയും തകർക്കുമെന്ന സ്ഥിതിയില്‍ സ്വസ്ഥമായി ഉറങ്ങാനാകുന്നില്ലെന്ന് ഇവർ പറയുന്നു. അതിരാവിലെ തോട്ടങ്ങളില്‍ ജോലിക്ക് പോകുന്നവർക്കാണ് ഏറ്റവും വലിയ പേടി. അരിക്കൊമ്പന്‍റെ പാതയിലാണ് പടയപ്പയെങ്കില്‍ തിരിച്ചിറങ്ങാത്ത വിധം കാടുകയറ്റണമെന്നാണ് ഇവരുടെ ആവശ്യം.

പടയപ്പയുടെ പ്രത്യേകതകൾ: മുൻകാലുകളേക്കാൾ നീളം കുറഞ്ഞ പിൻ കാലുകൾ കാരണം ആനയുടെ നടപ്പിലുണ്ടായ പ്രത്യേകത കാരണം മൂന്നാറിലെ തമിഴ് തോട്ടം തൊഴിലാളികളാണ് സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ കഥാപാത്രമായ പടയപ്പ എന്ന പേര് ആനയ്ക്ക് നൽകിയത്. മൂന്നാറിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് പടയപ്പ. മൂന്നാർ–മറയൂർ, തലയാർ, മാട്ടുപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് പടയപ്പയുടെ വിഹാരം. ഭക്ഷണത്തിനായി കാടിറങ്ങി നാട്ടിലെത്തുമെങ്കിലും ഇതുവരെയും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നില്ല എന്നതാണ് പടയപ്പയുടെ പ്രത്യേകത.

also read: അരിക്കൊമ്പന്‍ സ്റ്റൈലില്‍ പടയപ്പ; പെട്ടിക്കടകള്‍ തകര്‍ത്ത് ഭക്ഷണം മോഷ്‌ടിച്ചു

മൂന്നാറുകാരുടെ കണക്കുകൂട്ടലനുസരിച്ച് പടയപ്പയ്ക്ക് 50 വയസിനടുത്തുണ്ടാകും. പ്രായത്തിന്‍റേതായ ചെറിയ അവശതകൾ അലട്ടുന്നുണ്ടെങ്കിലും തലയെടുപ്പിന്‍റെ കാര്യത്തില്‍ പടയപ്പയെ വെല്ലാൻ മൂന്നാറില്‍ കാട്ടാനകളില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

also read: 'കുറുമ്പ് അല്‍പം കൂടുന്നുണ്ട്'... വീണ്ടും കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് പടയപ്പ

ലോക്ക് ഡൗൺ സമയത്ത് മൂന്നാർ ടൗണിലെ സ്ഥിരം സാന്നിധ്യമെന്ന നിലയില്‍ പടയപ്പയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കാടിറങ്ങുന്ന ചില്ലിക്കൊമ്പൻ, ഗണേശൻ, ഹോസ് കൊമ്പൻ എന്നിവരെ അപേക്ഷിച്ച് പടയപ്പ ഉപദ്രവകാരിയല്ലെന്നാണ് തോട്ടം തൊഴിലാളികൾ ഇതുവരെ പറഞ്ഞിരുന്നത്. ചക്കക്കൊമ്പൻ, മുറിവാലൻ എന്നിവയും മൂന്നാറില്‍ കാടിറങ്ങിയെത്തുന്ന കാട്ടാനകളാണ്.

'അരിക്കൊമ്പൻ സുഖമായിരിക്കുന്നു': ചിന്നക്കനാലില്‍ നാട്ടുകാർക്ക് നിരന്തരം ഭീതി സൃഷ്‌ടിച്ച അരിക്കൊമ്പനെ നാല് മാസം മുൻപാണ് (2023 ഏപ്രില്‍ 29ന്) കേരള വനംവകുപ്പ് മയക്കുവെടി വെച്ച് പിടിച്ച് കേരള തമിഴ്‌നാട് വന അതിർത്തിയിലെ പെരിയാർ കടുവ സങ്കേതത്തില്‍ വിട്ടത്. എന്നാല്‍ വീണ്ടും കാടിറങ്ങിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ കമ്പം ടൗണില്‍ ഭീതി സൃഷ്‌ടിച്ചിരുന്നു. ഇതോടെയാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് കന്യാകുമാരിയിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനമേഖലയില്‍ വിട്ടത്.

അപ്പർ കോതയാർ വനത്തിലെ പുതിയ ആവാസ വ്യവസ്ഥയുമായി വേഗത്തില്‍ പൊരുത്തപ്പെട്ടുവെന്നും വെള്ളവും തീറ്റയും ധാരാളം ലഭിക്കുന്ന കോതയാർ വനമേഖലയില്‍ അരിക്കൊമ്പൻ സുഖമായി വസിക്കുന്നുവെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചിരുന്നു.

also read: കൂട്ടിന് ആളുണ്ട്, അരിക്കൊമ്പൻ 'ഹാപ്പി'യെന്ന് വനംവകുപ്പ്: കാടുകയറ്റിയിട്ട് നാല് മാസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.