ETV Bharat / state

ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

author img

By

Published : Dec 20, 2021, 9:56 PM IST

Updated : Dec 20, 2021, 10:28 PM IST

man injured in wild elephant attack in idukki  wild elephant attack  ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണം  ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

പേത്തൊട്ടി സ്വദേശി വീരമണി എന്നയാൾക്കാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം

ഇടുക്കി : ശാന്തൻപാറ പേത്തൊട്ടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പേത്തൊട്ടി സ്വദേശി വീരമണി എന്നയാൾക്കാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം.

ഏലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്ന് പടക്കം പൊട്ടിച്ചു. വിരണ്ടോടിയ ആന റോഡിലേക്ക് ഇറങ്ങി. അതേസമയം ആനയെ കാണാൻ ചെന്ന വീരമണി അതിന്‍റെ മുന്നിൽ പെടുകയായിരുന്നു. തുടർന്ന് ഭയന്നോടിയ വീരമണിയെ ആന അക്രമിച്ചു. വീരമണിയുടെ നട്ടെല്ലിനും കാലിനും ഗുരുതര പരിക്കുണ്ട്.

Also Read: 'രാത്രി വൈകിയും ഫോണ്‍വിളി' ; അമ്മ മകളെ അരകല്ലുകൊണ്ട് ഇടിച്ച് കൊന്നു

പരിക്കേറ്റ വീരമണിയെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്‌ധ പരിചരണത്തിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.

Last Updated :Dec 20, 2021, 10:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.