ETV Bharat / bharat

'രാത്രി വൈകിയും ഫോണ്‍വിളി' ; അമ്മ മകളെ അരകല്ലുകൊണ്ട് ഇടിച്ച് കൊന്നു

author img

By

Published : Dec 20, 2021, 8:24 PM IST

ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയില്‍

woman kills teenager daughter  Odisha murder news  ഒഡീഷയിൽ അമ്മ മകളെ കൊലപ്പെടുത്തി  അരകല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി
അമ്മ മകളെ അരകല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

ഭുവനേശ്വര്‍ : ഒഡിഷയിലെ സുന്ദർഗഡ് ജില്ലയിൽ അമ്മ മകളെ അരകല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം അവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കലമേഘ് ജില്ലയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

രാത്രി വൈകിയുള്ള മകളുടെ ഫോണ്‍ സംഭാഷണം അമ്മ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തർക്കം രൂക്ഷമായതോടെ യുവതി അരകല്ലുകൊണ്ട് മകളെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ശരീരം പുതപ്പ്കൊണ്ട് മൂടുകയും മകളെ ആരോ കൊലപ്പെടുത്തിയെന്ന് ഗ്രാമവാസികളെ അറിയിക്കുകയും ചെയ്തു.

ALSO READ ആധാറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കും ; ബില്‍ ലോക്‌സഭയില്‍ പാസായി

തുടർന്നാണ് കീടനാശിനി കഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മയുടെ നില തൃപ്തികരമാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.