ETV Bharat / state

അനധികൃതമായി കടത്തിയ 150 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

author img

By

Published : Apr 14, 2021, 2:45 PM IST

ചതുരംഗപ്പാറ സ്വദേശിയായ സോനുവാണ് അടിമാലി എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്

വിൽപനയ്‌ക്ക് കടത്തിയ 150 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ  ചതുരംഗപ്പാറ  chathurangappara  അടിമാലി എക്‌സൈസ്  adimaly excise  idukki crime  liquor seized in adimaly idukki
വിൽപനയ്‌ക്ക് കടത്തിയ 150 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

ഇടുക്കി: വിൽപനയ്‌ക്ക് കടത്തിയ 150 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ. ചതുരംഗപ്പാറ സ്വദേശിയായ സോനുവാണ് അടിമാലി എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച കാറും പിടികൂടിയത്. വിഷുദിനത്തിലെ വിൽപന ലക്ഷ്യം വച്ച് മാഹിയിൽ നിന്നും മുന്നൂറോളം കുപ്പികളിലായാണ് മദ്യം കടത്തിക്കൊണ്ടുവന്നത്. ഇടുക്കി എക്സൈസ് ഇന്‍റലിജൻസ് ആന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.