ETV Bharat / state

'മകളേ മാപ്പ്'; വണ്ടിപ്പെരിയാറില്‍ ജനകീയ കൂട്ടായ്‌മയൊരുക്കാന്‍ കെപിസിസി

author img

By ETV Bharat Kerala Team

Published : Dec 26, 2023, 9:16 PM IST

Etv Bharat vandiperiyar  Vandiperiyar Case  Vandiperiyar Rape Murder  വണ്ടിപ്പെരിയാറില്‍ ജനകീയ കൂട്ടായ്‌മ  Vandiperiyar Case  കെപിസിസി വണ്ടിപ്പെരിയാർ  ജനകീയ കൂട്ടായ്‌മ  കെപിസിസി
KPCC to Organize Mass Gathering in Vandiperiyar

Vandiperiyar Case : പ്രതിയെ വെറുതെവിട്ടതിനെതിരെ വണ്ടിപ്പെരിയാറിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. ജനുവരിയിൽനടക്കുന്ന കൂട്ടായ്‌മയ്ക്കുവേണ്ടി കെപിസിസി ഏഴംഗ സമിതിക്ക് രൂപം കൊടുത്തു.

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ടതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. 'മകളേ മാപ്പ്' ' എന്ന പേരില്‍ വണ്ടിപ്പെരിയാറിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. ജനുവരിയിലാകും കൂട്ടായ്‌മ നടക്കുക. ഇതിനായി ഏഴംഗ സമിതിക്ക് രൂപം കൊടുത്തതായി കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്‌ണൻ അറിയിച്ചു (KPCC to Organize Mass Gathering in Vandiperiyar).

ബാലികയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. എന്നിട്ടും പ്രതിയുടെ രാഷ്ട്രീയം കണക്കിലെടുത്ത് തെളിവുകള്‍ ഇല്ലാതാക്കി. നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍വ്വ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി. കൊലപാതകവും പീഡനവും പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും കുറ്റം തെളിയിക്കാന്‍ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചില്ലെന്ന് ടി യു രാധാകൃഷ്‌ണൻ കുറ്റപ്പെടുത്തി.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വാളയാറിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ കാര്യത്തിലും സമാനമായ അലംഭാവവും വീഴ്‌ച പ്രകടമായിരുന്നു. ഇരയോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍, വേട്ടക്കാര്‍ക്കൊപ്പം ചേരുന്ന മൃഗീയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണെന്നും രാധാകൃഷ്‌ണൻ പറഞ്ഞു.

Also Read: 'എസ്‌സി എസ്‌ടി വകുപ്പ് ചുമത്തിയില്ല, വിധി റദ്ദാക്കി പുനര്‍വിചാരണ നടത്തണം' ; വണ്ടിപ്പെരിയാര്‍ കേസില്‍ അപ്പീലിന് കുട്ടിയുടെ കുടുംബം

കൊലപാതകിക്ക് ശിക്ഷ ഉറപ്പാക്കി പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം, അന്വേഷണത്തിലെയും വിചാരണയിലെയും പിഴവുകള്‍ തിരുത്തി ശക്തമായ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്‍റ് വി പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവരാണ് കൂട്ടായ്‌മയുടെ കോര്‍ഡിനേറ്റര്‍മാർ. വി പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്‍റ് സി പി മാത്യു, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു, എസ് അശോകന്‍, ജോസി സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്നതാണ് ഏഴംഗ സംഘാടക സമിതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.