ETV Bharat / state

യുക്രൈൻ രക്ഷാദൗത്യം; അടിയന്തര ഇടപെടൽ നടത്തുന്നുണ്ടെന്ന് ഡീൻ കുര്യാക്കോസ് എംപി

author img

By

Published : Mar 3, 2022, 10:15 PM IST

എംബസിയിൽ നിന്നും കാര്യക്ഷമമായ പ്രവർത്തനമാണ് നടക്കുന്നതെന്നും കുട്ടികളെ ഉടൻ നാട്ടിലെത്തിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു

റഷ്യ യുക്രൈൻ യുദ്ധം  യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ  യുക്രൈനിൽ നിന്ന് കുട്ടികളെ ഉടൻ നാട്ടിലെത്തിക്കുമെന്ന് ഡീൻ കുര്യാക്കോസ്  Dean Kuriakose mp on UKRAINE RESCUE MISSION  UKRAINE RESCUE MISSION  ക്രൈൻ രക്ഷാദൗത്യം
യുക്രൈൻ രക്ഷാദൗത്യം; അടിയന്തര ഇടപെടൽ നടത്തുന്നുണ്ടെന്ന് ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളുടെ എണ്ണത്തെകുറിച്ച് വ്യക്തമായ ധാരണ ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ്. എംബസിയിൽ നിന്നും കാര്യക്ഷമമായ പ്രവർത്തനമാണ് ഇപ്പോൾ നടത്തുന്നത്. ഇടുക്കിയിൽ നിന്നുള്ള കുട്ടികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

യുക്രൈൻ രക്ഷാദൗത്യം; അടിയന്തര ഇടപെടൽ നടത്തുന്നുണ്ടെന്ന് ഡീൻ കുര്യാക്കോസ് എംപി

ഖാർകിവിലും കീവിലുമുള്ള കുട്ടികളാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. കുട്ടികൾ താമസിക്കുന്ന ബങ്കറുകളിൽ പകർച്ചവ്യാധികൾ പടർന്നു പിടിച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾ സുരക്ഷിതരാണെന്നും എത്രയും പെട്ടന്ന് ഇവരെ തിരികെ നാട്ടിലെത്തിക്കുമെന്നും ഡീൻ കുര്യക്കോസ് കൂട്ടിച്ചേർത്തു.

ALSO READ: ടാറ്റു സ്റ്റുഡിയോ ലൈംഗിക ആരോപണം: പരാതി കിട്ടിയില്ല, അന്വേഷണവുമായി മുന്നോട്ട് പോകും: ഡെപ്യൂട്ടി കമ്മിഷണര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.