ETV Bharat / state

ഇടുക്കിയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്‌ടർ

author img

By

Published : May 17, 2021, 12:49 AM IST

പുരയിടത്തില്‍ നില്‍ക്കുന്ന മരം സമീപത്തെ വീടുകള്‍ക്കടക്കം ഭീഷണി ഉയര്‍ത്തുന്നെങ്കില്‍ സ്ഥലമുടമ സ്വന്തം ചിലവില്‍ ഇത് നീക്കം ചെയ്യണമെന്നും കലക്‌ടർ അറിയിച്ചു.

Dangerous trees should be cut down immediately  എച്ച് ദിനേശൻ  ജില്ലാ കലക്‌ടർ  മരങ്ങള്‍  trees  H Dineshan
ഇടുക്കിയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്‌ടർ

ഇടുക്കി: ഇടുക്കി ജില്ലയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായ രീതിയിൽ നില്‍ക്കുന്ന മരങ്ങൾ ഉടമസ്ഥര്‍ മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്‌ടറുടെ അറിയിപ്പ്. തോട്ടങ്ങളിലടക്കം നിരവധി മരങ്ങള്‍ ഉണങ്ങി നില്‍ക്കുന്നത് വലിയ അപകട ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇവ മുറിച്ച് മാറ്റാന്‍ കലക്‌ടർ എച്ച് ദിനേശൻ നിര്‍ദ്ദേശം നൽകിയത്.

ഇടുക്കിയിലെ തോട്ടം മേഖലകളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും വീടുള്‍ക്കടക്കം ഭീഷണിയായി നില്‍ക്കുന്ന നിരവധി മരങ്ങളാണുള്ളത്. ഇത്തരം മരങ്ങളാണ് അടിയന്തിരമായി മുറിച്ച് മാറ്റേണ്ടത്. പുരയിടത്തില്‍ നില്‍ക്കുന്ന മരം സമീപത്തെ വീടുകള്‍ക്കടക്കം ഭീഷണി ഉയര്‍ത്തുന്നെങ്കില്‍ സ്ഥലമുടമ സ്വന്തം ചിലവില്‍ ഇത് നീക്കം ചെയ്യണം. ഇത് സംബന്ധിച്ച് ഉടമസ്ഥര്‍ക്ക് പഞ്ചായത്തുകള്‍ നോട്ടീസ് നല്‍കും. മരം മുറിച്ചു മാറ്റാതെ അപകടം സംഭവിച്ചാൽ ഭൂവുടമ ഉത്തരവാദി ആയിരിക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

READ MORE: നാളെ ഇടതുമുന്നണി യോഗം; മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും

അയൽവാസികളുടെ പുരയിടത്തിലെ മരം വീടിന് ഭീക്ഷണിയാകുന്നു എന്ന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. മുമ്പ് ഉണങ്ങി ദ്രവിച്ച മരം വീണ് തൊഴിലാളി സ്ത്രീകള്‍ മരിച്ച സംഭവം ഹൈറേഞ്ചില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം പുതിയ തീരുമാനം കൈക്കൊണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.