ETV Bharat / state

ഇടുക്കിയിൽ നാളെ 18 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

author img

By

Published : Apr 30, 2021, 10:30 PM IST

covid vaccination  idukki covid  ഇടുക്കി കൊവിഡ്  കൊവിഡ് വാക്‌സിനേഷൻ  കൊവാക്‌സിൻ  covaxin  covishield
ഇടുക്കിയിൽ നാളെ 18 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

മൂന്ന് കേന്ദ്രങ്ങളിൽ കൊവാക്‌സിനാണ് കുത്തിവെയ്‌ക്കുക. ബാക്കി കേന്ദ്രങ്ങളിൽ കൊവിഷീൽഡും വാക്‌സിനേഷന് ഉപയോഗിക്കും.

ഇടുക്കി: ജില്ലയിൽ മെയ് ഒന്നിന് ഒന്നാം തീയതി 18 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ. മൂന്ന് കേന്ദ്രങ്ങളിൽ കൊവാക്‌സിനാണ് വാക്‌സിനേഷന് ഉപയോഗിക്കുക. തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി ജില്ലാ ആശുപത്രിയിലും പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമാണ് കൊവാക്‌സിൻ ഉപയോഗിക്കുക.

Read More: സംസ്ഥാനത്ത് ഇതുവരെ 7229228 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കുമാരമംഗലം അയ്യപ്പൻകോവിൽ, ഉടുമ്പൻചോല, കെ.പി.കോളനി, മരിയാപുരം, ചക്കുപള്ളം, കാഞ്ചിയാർ , പെരുവന്താനം, കഞ്ഞിക്കുഴി കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും ചിത്തിരപുരം, വാത്തികുടി സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലും പീരുമേട് താലൂക്ക് ആശുപത്രിയിലും കൊവിഷീൽഡ് ആണ് വാക്‌സിനേഷന് ഉപയോഗിക്കുക. ജില്ലയിൽ ഇന്ന് 1235 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 1207 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.