ETV Bharat / state

കോതമംഗലത്ത് വാഹനാപകടം; രണ്ട് മരണം

author img

By

Published : Feb 16, 2021, 5:26 AM IST

കപ്പ കയറ്റിപ്പോവുകയായിരുന്ന പെട്ടിഓട്ടോയിൽ കോതമംഗലത്ത് നിന്നും മുവാറ്റുപുഴക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു

സ്വകാര്യ ബസ് അപകടം വാര്‍ത്ത  ഇതര സംസ്ഥാന തൊഴിലാളി മരിച്ചു വാര്‍ത്ത  private bus accident news  other state worker died news
അപകടം

എറണാകുളം: കോതമംഗലത്ത് സ്വകാര്യബസും പെട്ടിഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കൊൽക്കത്ത സ്വദേശി ജമായി, ഇടുക്കി സ്വദേശി ജോജോ ജോസഫ് എന്നിവരാണ് മരിച്ചത്. മുവാറ്റുപുഴ-കോതമംഗലം റൂട്ടിൽ കാരക്കുന്നം പളളിക്ക് സമീപം തിങ്കളാഴ്‌ച വൈകീട്ടാണ് അപകടം. കോതമംഗലത്ത് നിന്നും മുവാറ്റുപുഴക്ക് വരികയായിരുന്ന സ്വകാര്യ ബസ് കപ്പ കയറ്റിപ്പോവുകയായിരുന്ന പെട്ടിഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.