ETV Bharat / state

Kochi Models Death: സൈജുവിന്‍റെ മുടിയും നഖവും വിദഗ്ധ പരിശോധനയ്ക്ക്; നിശ പാര്‍ട്ടിയില്‍ ഒപ്പമുണ്ടായിരുന്നവരും കുടുങ്ങും

author img

By

Published : Dec 7, 2021, 5:06 PM IST

ലഹരി ഉപയോഗിച്ചാല്‍ ആറുമാസം വരെ ഇതിന്‍റെ അംശം മുടിയിലും നഖത്തിലും ഉണ്ടാകും |Kochi Models Death | Probe team employs scientific examination

kochi models death  saiju thankachan case  saiju thankachan's sample sent for forensic test  video recovers from saiju's phone  ernakulam accident death  former miss kerala death case  കൊച്ചിയില്‍ മോഡലുകളുടെ മരണം  സൈജുവിന്‍റെ സാമ്പിള്‍ ഫോറന്‍സിക് പരിശോധന നടത്തും  എറണാകുളം അപകട മരണം  മുന്‍ മിസ്‌ കേരള അപകട മരണം  എറണാകുളം ലഹരി പാര്‍ട്ടി
ദൃശ്യങ്ങള്‍ പോര, ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്‌; സൈജുവിന്‍റെ മുടിയുടെയും നഖത്തിന്‍റെയും സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക്

എറണാകുളം: കൊച്ചിയിൽ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതി സൈജു തങ്കച്ചന്‍റെ മുടിയുടെയും നഖത്തിന്‍റെയും സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. സൈജുവിനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന് വ്യക്തമായവരുടെ സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.|Kochi Models Death

പ്രതികൾ ലഹരി ഉപയോഗിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ 17 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ കേസ് തെളിയിക്കുന്നതിന് ദൃശ്യങ്ങൾ മതിയാകില്ലെന്ന വിലയിരുത്തിയാണ് പൊലീസ് ശാസ്‌ത്രീയ പരിശോധനകൾ നടത്തുന്നത്.

ഇവരെല്ലാം ലഹരി ഉപയോഗിച്ചു എന്ന് കോടതിയില്‍ ശാസ്‌ത്രീയമായി തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി സൈജുവിന്‍റെ മുടിയുടെയും നഖത്തിന്‍റെയും സാമ്പിളുകള്‍ ശേഖരിച്ച് തൃപ്പൂണിത്തുറയിലെ റീജീയണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

സൈജുവിനൊപ്പം കേസെടുത്ത മറ്റുള്ളവരുടെ സാമ്പിളും ശേഖരിച്ച് പരിശോധനയ്ക്കയക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരും ഇപ്പോഴും ഒളിവിലാണ്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.

Also Read: മിസ് കേരളയുടെ മരണം: കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന

ലഹരി ഉപയോഗിച്ചാല്‍ ആറുമാസം വരെ ഇതിന്‍റെ അംശം മുടിയിലും നഖത്തിലും ഉണ്ടാകുമെന്നാണ് വിദഗ്ധ ഉപദേശം ലഭിച്ചത്. മറ്റൊരു പ്രതിയും ഹോട്ടലുടമയുമായ റോയി വയലാട്ടിനെ ഇന്ന് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. റോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിചാരണ കോടതി ജാമ്യം നൽകിയിരുന്നു. |Kochi Models Death | Probe team employs scientific examination

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.