ETV Bharat / state

മിസ് കേരളയുടെ മരണം: കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന

author img

By

Published : Dec 6, 2021, 2:19 PM IST

Police raid in flats in Kochi: എറണാകുളം സൗത്ത്, ചെലവന്നൂര്‍, മരട് എന്നിവിടങ്ങളിലെ ഫ്ലാറ്റുകളില്‍ പൊലീസും നാര്‍കോട്ടിക്ക് സെല്ലും ചേര്‍ന്ന് ഞായറാഴ്‌ച പരിശോധന നടത്തി. ചെലവന്നൂരിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയ്ക്കിടെ ഇവിടെ അനധികൃത ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി.

മിസ് കേരളയുടെ മരണത്തിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന  സൈജു തങ്കച്ചനെതിരെ ലഹരി കേസ്  Drunk case against Saiju Thankachan  Miss Kerala death Police search in flats in kochi
മിസ് കേരളയുടെ മരണത്തിൽ കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന

എറണാകുളം: കൊച്ചിയിൽ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ മൊ‍ഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളില്‍ ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നായിരുന്നു മൊ‍ഴി. സൈജുവിനെതിരെയും പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികൾ ഉൾപ്പെടെ 17 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.

മിസ് കേരളയുടെ മരണത്തിൽ കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന

തുടര്‍ നടപടിയെന്ന നിലയിൽ എറണാകുളം സൗത്ത്, ചെലവന്നൂര്‍, മരട് എന്നിവിടങ്ങളിലെ ഫ്ലാറ്റുകളില്‍ പൊലീസും നാര്‍കോട്ടിക്ക് സെല്ലും ചേര്‍ന്ന് ഞായറാഴ്‌ച പരിശോധന നടത്തി. ചെലവന്നൂരിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയ്ക്കിടെ ഇവിടെ അനധികൃത ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

ചൂതാട്ട സാമഗ്രികള്‍ പിടിച്ചെടുത്ത പൊലീസ് ഫ്ലാറ്റിലെ താമസക്കാരനായിരുന്ന ടിപ്‌സണെയും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പതിനഞ്ചോളം ഫ്ലാറ്റുകളിലാണ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

Also Read: Nagaland Firing: നാഗാലാന്‍ഡില്‍ പ്രതിഷേധം കനക്കുന്നു; വെടിവയ്‌പിൽ മരണസംഖ്യ ഉയർന്നതായി ഗോത്രവിഭാഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.