ETV Bharat / state

Stray dog | തെരുവ് നായ ആക്രമണത്തിൽ ഇടപെട്ട് ഹൈക്കോടതി; ആക്ഷൻ പ്ലാൻ നടപ്പിലാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

author img

By

Published : Jul 2, 2023, 6:32 AM IST

Updated : Jul 2, 2023, 9:14 AM IST

High Court intervened in stray dog attack  stray dog attack  High Court on stray dog attack  stray dog attack in kerala  stray dog  stray dog issue  തെരുവ് നായ ആക്രമണത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ  തെരുവ് നായ ആക്രമണത്തിൽ ഇടപെടലുമായി ഹൈക്കോടതി  തെരുവ് നായ ആക്രമണം  തെരുവ് നായ ആക്രമണം ആക്ഷൻ പ്ലാൻ  ആക്ഷൻ പ്ലാൻ  സർക്കാർ ആക്ഷൻ പ്ലാൻ  വാക്‌സിനേഷൻ ഡ്രൈവ്  തെരുവ് നായകൾ  ഇടക്കാല ഉത്തരവ്  തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നടപടി  തദ്ദേശ സ്ഥാപനങ്ങൾ
തെരുവ് നായ ആക്രമണത്തിൽ ഇടപെടലുമായി ഹൈക്കോടതി

Stray dog attack തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ നടപ്പിലാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം.

കൊച്ചി: തെരുവ് നായ ആക്രമണത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. അക്രമകാരികളായ തെരുവ് നായകളുടെ പുനരധിവാസം, വാക്‌സിനേഷൻ ഡ്രൈവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആക്ഷൻ പ്ലാൻ നടപ്പിലാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. വാക്‌സിനേഷനിൽ അടക്കം തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും നിർദേശമുണ്ട്.

ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഇടക്കാല ഉത്തരവ്. സംസ്ഥാനത്താകെ തെരുവ് നായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ നാലിന ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. വാക്‌സിനേഷൻ യജ്ഞം, തെരുവ് നായകളുടെ പുനരധിവാസം, മാലിന്യ നിർമാർജനം, ബോധവത്‌കരണം എന്നിവയാണ് ആക്ഷൻ പ്ലാനിൽ അടങ്ങിയിരിക്കുന്നത്.

ഹൈക്കോടതിയുടെ നിർദേശ പ്രകാരം ആയിരുന്നു സർക്കാർ ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. എന്നാൽ ആക്ഷൻ പ്ലാൻ കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ പല തദ്ദേശ സ്ഥാപനങ്ങളും വീഴ്‌ച വരുത്തി. വാക്‌സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാന, ജില്ല, തദ്ദേശ തല സമിതികളെയും നിശ്ചയിച്ചിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ തെരുവ് നായ വിഷയത്തിൽ നടപടികൾ കൃത്യമായി സ്വീകരിച്ചില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കോടതി സർക്കാരിനോട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയത്.

സംസ്ഥാനത്തെ തെരുവ് നായ ശല്യം നേരിടാന്‍ മിഷന്‍ റാബീസ്: അടുത്തിടെയാണ് സംസ്ഥാനത്തെ തെരുവ് നായ ശല്യം നേരിടാൻ മിഷൻ റാബീസ് നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചത്. പൂർണമായ റാബീസ് നിർമാർജനം ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ പദ്ധതി. മിഷൻ റാബീസ് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാരിന്‍റെ തീരുമാനം.

സംസ്ഥാനത്ത് നിലവിൽ 140 തെരുവ് നായ ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്. 2022 സെപ്റ്റംബർ വരെ 3,33,360 വാക്‌സിനുകൾ നൽകിയിരുന്നു. കഴിഞ്ഞ 14 മാസത്തിൽ 18,852 തെരുവ് നായ്‌ക്കളെ വന്ധ്യംകരിച്ചു. അതേസമയം ജില്ല തലത്തിൽ കൂടുതൽ സെന്‍ററുകൾ സ്ഥാപിച്ച് വന്ധ്യംകരണം നടത്താനാണ് ആലോചനയെന്നും മന്ത്രി വ്യക്തമാക്കി.

ആറ് ജില്ലകളിൽ ഇതുവരെ വന്ധ്യംകരണം നടത്താൻ സാധിച്ചിട്ടില്ലെന്നും ജനങ്ങളുടെ എതിർപ്പ് പലപ്പോഴും ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് പരിഹരിക്കാൻ മൃഗക്ഷേമ സംഘടനകളുമായി ജൂലൈ 11 ന് ചർച്ച നടത്തുമെന്നും തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ഒരുമിച്ചാകും തെരുവ് നായ പ്രശ്‌നത്തെ നേരിടുക എന്നും മന്ത്രി ചിഞ്ചു റാണി വ്യക്തമാക്കിയിരുന്നു.

കൂടാതെ നിലവിലെ എബിസി ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് പറഞ്ഞ മന്ത്രി എബിസിയുടെ നിരീക്ഷണ ഷെൽട്ടറുകൾ ആവശ്യമാണെന്നും അറിയിച്ചു. കൂടുതൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കാനായി സ്ഥലം വേണം. ഇതിനായി സ്ഥലം കണ്ടെത്താൻ തദ്ദേശ വകുപ്പുകളോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

READ MORE: സംസ്ഥാനത്തെ തെരുവ് നായ ശല്യം നേരിടാന്‍ മിഷന്‍ റാബീസ്; പെറ്റ് ഷോപ്പ്, ഡോഗ് ബ്രീഡിങ് റൂൾ നടപ്പാക്കുമെന്നും മന്ത്രി ജെ ചിഞ്ചു റാണി

Last Updated :Jul 2, 2023, 9:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.