ETV Bharat / state

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം ശരിവച്ച് ഹൈക്കോടതി; സർക്കാരിന്‍റെ ഹർജി തള്ളി

author img

By

Published : Dec 2, 2022, 1:15 PM IST

Eldhose Kunnappillil case  HC rejected the pleas  Eldhose Kunnappillil  High Court  Government plea on Eldhose Kunnappillil case  എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ്  ഹൈക്കോടതി  എൽദോസ് കുന്നപ്പിള്ളി എംഎല്‍എ  എൽദോസ് കുന്നപ്പിള്ളി
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ്; സർക്കാരിന്‍റെയും പരാതിക്കാരിയുടെയും ഹർജികൾ തള്ളി ഹൈക്കോടതി

ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്ക് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്

എറണാകുളം: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെയും പരാതിക്കാരിയുടെയും ഹർജികൾ ഹൈക്കോടതി തള്ളി. ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്ക് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. എംഎൽഎയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്‍റെ ഹർജി.

മാത്രവുമല്ല വസ്‌തുതകൾ കൃത്യമായി പരിഗണിക്കാതെയാണ് കീഴ്‌ കോടതി എൽദോസിന് മുൻകൂർ ജാമ്യം നൽകിയതെന്നായിരുന്നു സർക്കാര്‍ വാദം. കോവളത്തെ സ്വകാര്യ റിസോർട്ടിലും കളമശേരിയിലെ ഫ്ലാറ്റിലും തിരുവനന്തപുരം പേട്ടയിലെ വസതിയിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് എൽദോസിനെതിരായ പരാതി. ഒക്‌ടോബർ 20നാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി എൽദോസ് കുന്നപ്പിള്ളിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

ജാമ്യം റദ്ദാക്കണമെന്നും എൽദോസിന്‍റെ കുടുംബം സ്വാധീനിച്ചിരുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു സർക്കാരിന്‍റെ മറ്റൊരു വാദം. യുവതിയുടെ ആദ്യ മൊഴിയിൽ പീഡനം സംബന്ധിച്ച വിവരം ഇല്ലായിരുന്നല്ലോ, ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നല്ലോ തുടങ്ങിയ ചോദ്യങ്ങൾ നേരത്തെ വാദത്തിനിടെ ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.