ETV Bharat / state

ജെഎൻ 1: രോഗസാധ്യത കൂടുതൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസ്; ശാസ്‌ത്രീയ പഠനം വേണമെന്ന് ഡോ. പത്മനാഭ ഷേണായി

author img

By ETV Bharat Kerala Team

Published : Dec 19, 2023, 5:20 PM IST

JN 1 Omicrone variant  ഡോ പത്മനാഭ ഷേണായി  ഡോ പത്മനാഭ ഷേണായി ഇടിവി ഭാരതിനോട്  ജെഎൻ 1 രോഗസാധ്യത കൂടുതൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസ്  മാസ്‌ക്  കൊവിഡിന്‍റെ പുതിയ വകഭേദമായ ജെഎൻ 1  new strain of Covid 19  Covid 19 new strain  Covid  JN1 Omicrone variant in Kerala  lNSACOG  ജെഎൻ 1 രോഗസാധ്യത
dr padmanaba shenoy

JN 1 Omicrone variant : രോഗസാധ്യത കൂടിയവർ മാസ്‌ക് ധരിക്കണം. നിലവിൽ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെങ്കിലും ജാഗ്രത ആവശ്യമാണെന്നും ഡോ. പത്മനാഭ ഷേണായി ഇടിവി ഭാരതിനോട്

ഡോ. പത്മനാഭ ഷേണായി ഇടിവി ഭാരതിനോട്

എറണാകുളം: കൊവിഡിന്‍റെ പുതിയ വകഭേദമായ ജെഎൻ 1 വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗസാധ്യത കൂടുതൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട് ശാസ്‌ത്രീയ പഠനം ആവശ്യമാണന്ന് ഡോ പത്മനാഭ ഷേണായി (Dr. Padmanaba Shenoy about JN 1 Omicrone variant). കൊവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന് മേൽക്കൈ നേടാൻ ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന നിലവിലെ സാഹചര്യത്തെ കുറിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പഠനങ്ങൾ നടത്തിയ ഡോ. പത്മനാഭ ഷേണായി പ്രായമായവർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ഉള്ളവർ, പ്രതിരോധ ശക്തി കുറഞ്ഞവർ തുടങ്ങിയവരിൽ ജെഎൻ 1 ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. രോഗസാധ്യത കൂടിയവർ മാസ്‌ക് ധരിക്കണമെന്നും അദ്ദഹം പറഞ്ഞു.

നിലവിൽ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെങ്കിലും ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വർധിക്കുകയാണെന്ന യാഥാർഥ്യം എല്ലാവരും ഉൾക്കൊള്ളണം. മറ്റ് അസുഖമുള്ളവർ മാസ്‌ക് ധരിക്കണമെന്നും അദ്ദഹം ഓർമ്മപ്പെടുത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ കൊവിഡ് കേസുകൾ കൂടി വരികയാണ്. രാജ്യത്തും കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. ഇതിന് കാരണം കൊവിഡിന്‍റെ ജെഎൻ 1 വകഭേദമാണ്. കൊവിഡ് എന്നത് ചാക്രികമായി വരുന്ന അസുഖമാണ്. അത് ചിലപ്പോൾ കൂടുകയും കുറയുകയും ചെയ്യുന്നു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൊവിഡ് കേസുകൾ കൂടിയിരുന്നു. എന്നാൽ മെയ്, ജൂൺ മാസങ്ങളിൽ കുറയുകയും ചെയ്‌തു. അഞ്ച് മാസത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും കൊവിഡ് കേസുകൾ കൂടിയത്. ഇതിന്‍റെ കാരണം കൊവിഡ് വൈറസിന്‍റെ ഘടനയിലുണ്ടായ വ്യതിയാനമാണ്.

ഇതോടെ നമ്മൾ ആർജിച്ചെടുത്ത പ്രതിരോധ ശക്തിയെ മറികടക്കാനുള്ള ശേഷി വൈറസ് കൈവരിക്കുകയാണ്. വാക്‌സിൻ കൊണ്ടോ, രോഗം വന്നത് കൊണ്ടോ, അല്ലെങ്കിൽ ഇവ രണ്ടും കാരണമോ ഒരാൾ കൈവരിച്ച പ്രതിരോധ ശേഷി മറികടക്കാൻ ഈ വൈറസിന് കഴിയുമ്പോഴാണ് കൂടുതൽ ആളുകളിലേക്ക് രോഗം പടരുന്നത്. എന്നാൽ വൈറസിന്‍റെ സ്വഭാവത്തിൽ മാറ്റം സംഭവിക്കാത്തതിനാൽ ഭയപ്പെടേണ്ടതില്ല.

ആഘോഷ സീസണിലേക്ക് പോകുമ്പോൾ കൂടുതൽ ആളുകളെ രോഗം ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും ഡോ. പത്മനാഭ ഷേണായി പറഞ്ഞു.

കേരളത്തിൽ ഒമിക്രോൺ ജെഎൻ1 ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് lNSACOG യുടെ പഠനത്തിലാണ് കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമാണ് lNSACOG. ഒമിക്രോണിന്‍റെ ഉപവകഭേദമാണ് ജെഎൻ1. ഇതിന് വ്യാപന ശേഷി കൂടുതലാണ്. നിലവിൽ മറ്റു രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഭൂരിഭാഗവും ജെഎൻ 1 വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: ജെഎൻ 1 ആശങ്കയില്‍ കേരളം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.