ETV Bharat / state

ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസ്: അന്തിമ റിപ്പോര്‍ട്ട് 2 മാസത്തിനുളളില്‍ പരിഗണിക്കണം, വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം

author img

By ETV Bharat Kerala Team

Published : Nov 20, 2023, 3:05 PM IST

high court  HC Disposes Advocate Seybi Joses plea  hc  Bribery In The Name Of Judges  kerala high court  Advocate Seybi Jose  kerala latest news  high court news  kerala hc  ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസ്  ഹൈക്കോടതി  അഡ്വ സൈബി  സൈബി ജോസ് കിടങ്ങൂര്‍  കേരള ഹൈക്കോടതി  ജഡ്‌ജി  പ്രധാന വാര്‍ത്ത  കോടതി
high court

Bribery In The Name Of Judges HC Disposes Advocate Saiby Jose's plea : അന്തിമ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ആരോപണ വിധേയനായ അഡ്വ സൈബി ജോസിന്‍റെ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.

എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. അന്തിമ റിപ്പോർട്ടിന്‍റെ പകർപ്പ് വേണമെന്ന ഹർജിക്കാരന്‍റെ ആവശ്യവും പ്രത്യേക കോടതി പരിഗണിക്കണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജിയിലാണ് കോടതി നിർദേശം (Bribery In The Name Of Judges HC Disposes Advocate Saiby Jose's plea).

കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിനാൽ തുടർനടപടികൾ അവസാനിച്ചെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രോസിക്യൂഷൻ വാദം രേഖപ്പെടുത്തിയ ഹൈക്കോടതി സൈബി ജോസിന്‍റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് വാഗ്‌ദാനം നൽകി ഹൈക്കോടതിയില മൂന്ന് ജഡ്‌ജിമാരുടെ പേരിൽ വിവിധ കക്ഷികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സൈബി ജോസ് കൈപ്പറ്റിയെന്നാണ് കേസ്.

കേസിൽ സൈബിയ്‌ക്കെതിരെ തെളിവുകളില്ലായെന്ന് അന്വേഷണ സംഘം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രാഥമികാന്വേഷണം നടത്തിയതിനു ശേഷം എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈബിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്‌ക്കെതിരെ ഈ കേസിൽ പൊലീസ് ചുമത്തിയിട്ടുള്ളത്.

Also Read: പണം വാങ്ങിയതിന് തെളിവില്ല ; സൈബി ജോസ് കിടങ്ങൂരിനെതിരായ വഞ്ചന കേസ് ഹൈക്കോടതി റദ്ദാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.