ETV Bharat / state

കടൽ ക്ഷോഭം; ആലപ്പുഴയില്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

author img

By

Published : Jun 30, 2022, 6:02 PM IST

അഴീക്കൽ ചെമ്പകശ്ശേരിൽ കരുണാകരൻ്റെ മകൻ വിപിനാണ് മരിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകടം

Fisherman missing in Valiyazheekkal Harbor Alappuzha  Valiyazheekkal Harbor Alappuzha  Fisherman missing  Weather Condition  Sea Erosion  കടൽ ക്ഷോഭം  ആലപ്പുഴയില്‍ മൽസ്യബന്ധന വള്ളം മുങ്ങി ഒരാളെ കാണാതായി
കടൽ ക്ഷോഭം; ആലപ്പുഴയില്‍ മൽസ്യബന്ധന വള്ളം മുങ്ങി ഒരാളെ കാണാതായി

ആലപ്പുഴ: കടല്‍ ക്ഷോഭത്തില്‍ അഴീക്കൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മുങ്ങി മത്സ്യതൊഴിലാളി മരിച്ചു. കൊല്ലം അമൃതപുരി ചെമ്പകശ്ശേരിൽ കരുണാകരൻ്റെ മകൻ വിപിനാണ് (25) മരിച്ചത്. രാവിലെ 6 മണിയോടെ ചെറിയഴീക്കൽ സ്വദേശി ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ മുത്തപ്പൻ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

കടല്‍ ക്ഷോഭത്തില്‍ വള്ളം മുങ്ങി മത്സ്യതൊഴിലാളി മരിച്ചു

ഹാർബറിന് അരകിലോമീറ്റർ ദൂരെയായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മുങ്ങുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന വിപിൻ ഒഴികെയുള്ളവരെ മറ്റു വള്ളങ്ങളിലെ തൊഴിലാളികള്‍ രക്ഷപെടുത്തി കരക്കെത്തിച്ചു. ശക്തമായ തിരയിൽ വിപിനെ കാണാതാവുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളും മറ്റ് ചെറുവള്ളങ്ങളും മാത്രമാണ് കടലിൽ പോകുന്നത്. ഇത്തരത്തിലുള്ള ഇൻബോർഡ് വള്ളമാണ് അപകടത്തിൽപ്പെട്ട മുത്തപ്പൻ.

അപകടത്തിൽ വള്ളത്തിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വല ഉൾപ്പടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളും നഷ്‌ടപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.