ETV Bharat / sports

'പെങ് ഷുവായി എവിടെ'; ക്യാമ്പയിൻ നടത്തിയവരെ തടഞ്ഞ് വിംബിൾഡൺ അധികൃതർ

author img

By

Published : Jul 6, 2022, 8:39 PM IST

പെങ് ഷുവായിയുടെ തിരോധാനം : വിംബിള്‍ഡണ്‍ വേദിയില്‍ ബോധവത്കരണവുമായി ഫ്രീ ടിബറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

where is Peng Shuai  പെങ് ഷുവായി എവിടെ  Peng Shuai demonstrators at Wimbledon allege harassment by security staff  പെങ് ഷുവായി തീരോധാനം  Wimbledon 2022  ഫ്രീ ടിബറ്റ് മനുഷ്യാവകാശ സംഘടന  Free Tibet representative Will Hoyles  വിംബിൾഡൺ 2022
പെങ് ഷുവായി എവിടെ ? ക്യാമ്പയിൻ നടത്തിയവരെ തടഞ്ഞ് വിംബിൾഡൺ അധികൃതർ

ലണ്ടൻ : 'പെങ് ഷുവായി (Peng Shuai) എവിടെ' എന്ന ചോദ്യം പതിപ്പിച്ച ടീ-ഷർട്ട് ധരിച്ച് വിംബിൾഡൺ വേദിയിലെത്തിയ നാല് ആക്‌ടിവിസ്‌റ്റുകളെ തടഞ്ഞ് സംഘാടകർ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് തങ്ങളെ അധികൃതർ തടഞ്ഞുനിർത്തി ചോദ്യം ചെയ്‌തുവെന്ന് ഇവര്‍ വ്യക്തമാക്കിയത്. മുൻ ചൈനീസ് ഉപപ്രധാനമന്ത്രി സാങ് ഗാവൊലി (Zhang Gaoli) ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ടെന്നിസ് താരത്തെ പൊടുന്നനെ കാണാതായത്.

ഫ്രീ ടിബറ്റ് മനുഷ്യാവകാശ സംഘടനയെ പ്രതിനിധീകരിച്ച് നാല് പേരടങ്ങുന്ന ഒരു സംഘമാണ് വിംബിൾഡൺ വേദിയിലെത്തിയത്. ജാസൺ ലെയ്‌ത്ത്, വിൽ ഹോയ്‌ലെസ്, കാലെബ് കോംപ്‌ടൺ എന്നിവരാണ് പ്രസ്‌തുത ചോദ്യമുയര്‍ത്തുന്ന ടീ-ഷർട്ട് ധരിച്ചുവന്നത്. 'ഞങ്ങൾ പെങ് ഷുവായിയുടെ തിരോധാനത്തിനെതിരെ ബോധവത്കരണത്തിന് ശ്രമിച്ചു.

എന്നാൽ വിംബിൾഡൺ അധികൃതര്‍ ഞങ്ങളുടെ പ്രവൃത്തിയെ മോശമാക്കി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഞങ്ങൾ ആളുകളോട് സംസാരിക്കുകയാണെന്ന് പറഞ്ഞപ്പോൾ പാടില്ലെന്നും വിംബിൾഡൺ രാഷ്‌ട്രീയമായി നിഷ്‌പക്ഷത പാലിക്കാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അവരുടെ വാദം. ഇത് വിംബിൾഡൺ ആണ്, അവൾ ഒരു മുൻ വിംബിൾഡൺ ജേതാവാണ്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനും ആ ചർച്ച വീണ്ടും കൊണ്ടുവരാനും ഇതിലും നല്ല വേദി വേറേയില്ല' - ജേസൺ ലീത്ത് പറഞ്ഞു.

വേദിക്ക് ചുറ്റും ആളുകളിൽ നിന്ന് വലിയ പിന്തുണയാണ് ഇവർക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ നവംബര്‍ രണ്ടിന് സമൂഹ മാധ്യമമായ വെയ്‌ബോയിലൂടെയാണ് സാങ് ഗാവൊലിക്കെതിരെ പെങ് ലൈംഗിക ആരോപണം ഉന്നയിച്ചത്. താരത്തിന്‍റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് പോസ്‌റ്റ് ചെയ്‌ത കുറിപ്പ് വളരെ വേഗത്തില്‍ അപ്രത്യക്ഷമായി.ഇതിന് പിന്നാലെ പെങ്ങിനെ കാണാതാവുകയും ചെയ്‌തു.

താരത്തിന്‍റെ തിരോധനവുമായി ബന്ധപ്പെട്ട് കായിക ലോകം ചൈനക്കെതിരെ തിരിഞ്ഞിരുന്നു. ഇതിനിടെ പെങ് ഷുവായിയുടെ ചില വീഡിയോകള്‍ പുറത്തുവന്നെങ്കിലും ആശങ്കകള്‍ ലഘൂകരിക്കാന്‍ പര്യാപ്‌തമല്ലെന്ന് വനിത ടെന്നിസ് അസോസിയേഷന്‍ ചെയര്‍മാന്‍ സ്‌റ്റീവ് സൈമണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ചൈനയില്‍ നടത്താനിരുന്ന എല്ലാ ടൂര്‍ണമെന്‍റുകളും ഡബ്ല്യുടിഎ റദ്ദാക്കുകയും ചെയ്‌തു.

ചൈനയിലെ ഏറ്റവും പ്രശസ്‌തയായ കായിക താരങ്ങളിലൊരാളാണ് പെങ് ഷുവായി. മൂന്ന് ഒളിമ്പിക്‌സില്‍ പങ്കെടുത്ത 35-കാരിയായ താരം രണ്ട് ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2014-ല്‍ ഫ്രഞ്ച് ഓപ്പണും 2013-ല്‍ വിംബിള്‍ഡണും നേടി. സിംഗിള്‍സില്‍ 2014 യു.എസ്.ഓപ്പണ്‍ സെമി ഫൈനലില്‍ എത്തിയതാണ് ഏറ്റവും മികച്ച നേട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.