ETV Bharat / sports

തുടർച്ചയായി രണ്ടാം മത്സരത്തിലും ഇരട്ട ഗോളുമായി മക്‌ടോമിന; യൂറോ യോഗ്യതയില്‍ സ്‌പെയിനെ മറികടന്ന് സ്‌കോട്‌ലൻഡ്

author img

By

Published : Mar 29, 2023, 11:14 AM IST

മക്‌ടോമിനയുടെ ഇരട്ട ഗോൾ മികവാണ് സ്‌കോട്‌ലൻഡിന് ജയം സമ്മാനിച്ചത്. 7, 51 മിനിട്ടുകളിലാണ് മക്‌ടോമിന ഗോളുകൾ നേടിയത്.

Belgium past Germany for first time since 1954  Scotland famous win over Spain  Scotland vs Spain  Germany vs Belgium  Euro qualifier  സ്‌പെയിൻ vs സ്‌കോട്‌ലൻഡ്  സ്‌കോട് മക്‌ടോമിന  Scot maoctominay
യുറോ യോഗ്യത മത്സരത്തിൽ സ്‌പെയിനെ മറികടന്ന് സ്‌കോട്‌ലൻഡ്

ഹാംഡൻ പാർക്ക് : യൂറോ കപ്പ് യോഗ്യത മത്സരത്തിൽ തോൽവിയറിഞ്ഞ് സ്‌പെയിൻ. സ്‌കോട്‌ലൻഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്‌പാനിഷ്‌ പട തോൽവി വഴങ്ങിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകൾ നേടിയ സ്‌കോട് മക്‌ടോമിനയുടെ മികവിലാണ് സ്‌കോട്‌ലൻഡ് ജയിച്ചു കയറിയത്. 7, 51 മിനിട്ടുകളിലാണ് മക്‌ടോമിനയുടെ ഗോളുകൾ പിറന്നത്.

  • FULL TIME: Scotland 2-0 Spain.

    A HUGE performance from Steve Clarke's team 💪

    Two goals from Scott McTominay either side of half time means it's two wins out of two to start our European Qualifying campaign!#SCOESP pic.twitter.com/EjIrrBR76R

    — Scotland National Team (@ScotlandNT) March 28, 2023 " class="align-text-top noRightClick twitterSection" data=" ">

രണ്ട് ജയത്തോടെ ഗ്രൂപ്പിൽ എയിൽ സ്‌കോട്‌ലൻഡ് ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ ജയം നേടിയ സ്‌പെയിൻ രണ്ടാമതാണ്. യൂറോപ്യൻ യോഗ്യത മത്സരത്തിൽ വലിയ ഇടവേളയ്‌ക്ക് ശേഷമുള്ള തോൽവി പുതിയ സ്‌പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്വുന്‍റെയ്‌ക്ക് സമ്മർദം ഉയർത്തും.

നോർവയെ തോൽപിച്ച ടീമിൽ നിന്നും മാറ്റത്തോടെയാണ് സ്‌പെയിൻ ഇറങ്ങിയത്. പതിവ് പോലെ സ്‌പെയിൻ തന്നെയാണ് പൊസിഷനിൽ ആധിപത്യം പുലർത്തിയത്. മത്സരത്തിന്‍റെ 75 ശതമാനവും പന്തിൽ ആധിപത്യമുണ്ടായിരുന്നു. എന്നാൽ മത്സരത്തിന്‍റെ ഏഴാം മിനിട്ടിൽ തന്നെ സ്‌കോട്‌ലൻഡ് മുന്നിലെത്തി. പെഡ്രോ പൊറോയിൽ നിന്ന് പിടിച്ചെടുത്ത് റോബർട്‌സൺ നൽകിയ പാസിൽ നിന്നുമാണ് മക്‌ടോമിനോ വലകുലുക്കിയത്. ഗോൾ വഴങ്ങിയ സ്‌പെയിൻ തുടരാക്രമണങ്ങളുമായി സ്‌കോട്‌ലൻഡ് ഗോൾമുഖം വിറപ്പിച്ചു.

ജോസെലുവിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ പൊറോയുടെ ലോങ് റേഞ്ചർ ഗോൾകീപ്പർ രക്ഷപ്പെടുത്തി. പിന്നാലെ യറെമി പിനോയുടെ ഷോട്ടും ലക്ഷ്യത്തിൽ നിന്നും അകന്നുപോയി. സ്‌കോട്ടിഷ് ടീമിന്‍റെ ലീഡ് ഇരട്ടിയാക്കാൻ അവസരം കിട്ടിയെങ്കിലും ക്രിസ്റ്റിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ അകന്നുപോയപ്പോൾ അധിക സമയത്ത് കൗണ്ടർ അറ്റാക്കിൽ നിന്നുള്ള മുന്നേറ്റം ഗോൾ കീപ്പർ മുന്നിൽ നിൽക്കെ പുറത്തേക്കടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്‌കോട്‌ലൻഡ് ലീഡ് രണ്ടാക്കി വർദ്ധിപ്പിച്ചു. 51-ാം മിനിട്ടിൽ ഇടത് വിങ്ങിൽ നിന്നുമുള്ള ക്രോസ് തടയുന്നതിൽ സ്‌പാനിഷ് പ്രതിരോധത്തിന് പിഴച്ചു. പന്തെത്തിയത് മക്‌ടോമിനയുടെ കാലുകളിലേക്ക്. ഒരിക്കൽ കൂടി പിഴവില്ലാതെ ലക്ഷ്യം കണ്ട താരം സ്‌പെയിനെ സമ്മർദത്തിലാക്കി. നികോ വില്യംസിലൂടെ സ്‌പെയിൻ മുന്നേറ്റങ്ങൾ തുടർന്നെങ്കിലും സ്‌കോടലൻഡ് പ്രതിരോധം മറികടക്കാനായില്ല.

1954ന് ശേഷം ആദ്യമായി ജർമനിയെ കീഴടക്കി ബെൽജിയം; സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെൽജിയത്തിന്‍റെ വിജയം. യാനിക് കരാസ്‌കോ, റൊമേലു ലുകാകു, കെവിൻ ഡിബ്രൂയിൻ എന്നിവർ ബെൽജിയത്തിനായി ഗോളുകൾ നേടിയപ്പോൾ നിക്ലാസ് ഫുൾക്രൂഗ്, സെർജിയോ ഗ്നാബ്രി എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്.

ആറാം മിനിറ്റിൽ തന്നെ യാനിക് കരാസ്‌കോ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബെൽജിയം റൊമേലു ലുകാകുവിലൂടെ ലീഡ് ഇരട്ടിയാക്കി. 44-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് ജർമനി ആദ്യ ഗോൾ മടക്കിയത്. ആറ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഫുൾക്രൂഗിന്‍റെ ആറാം ഗോളായിരുന്നുവിത്.

78-ാം മിനിട്ടിൽ ഡിബ്രൂയിൻ ബെൽജിയത്തിന്‍റെ മൂന്നാം ഗോൾ നേടി. 88-ാം മിനിട്ടിൽ സെർജി ഗ്നാബ്രി നേടിയ ഗോൾ ജർമനിയുടെ തോൽവി ഭാരം കുറച്ചു. പുതിയ ബെൽജിയം കോച്ച് ഡൊമെനിക്കോ ടെഡെസ്കോയ്‌ക്ക് കീഴിൽ കളിച്ച രണ്ട് മത്സരങ്ങളിലും ജയം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.