ETV Bharat / sports

La Liga Real Madrid vs Real Sociedad:'കം ബാക്ക് കിങ്‌സ് റയല്‍ മാഡ്രിഡ്..! തകര്‍ത്തെറിഞ്ഞത് റയല്‍ സോസിഡാഡിനെ, ജയത്തോടെ ഒന്നാം സ്ഥാനത്തേക്കും

author img

By ETV Bharat Kerala Team

Published : Sep 18, 2023, 7:41 AM IST

La Liga  Real Madrid vs Real Sociedad  Real Madrid  Real Madrid vs Real Sociedad Match Result  Real Madrid vs Real Sociedad Goal Scorers  ലാ ലിഗ  റയല്‍ മാഡ്രിഡ് റയല്‍ സോസിഡാഡ്  റയല്‍ മാഡ്രിഡ് റയല്‍ സോസിഡാഡ് മത്സരഫലം  ഫെഡറിക്കോ വാല്‍വെര്‍ഡെ  ലാ ലിഗ പോയിന്‍റ് പട്ടിക
La Liga Real Madrid vs Real Sociedad

Real Madrid Fifth Consecutive Win In La Liga 2023-24 : ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ അഞ്ചം ജയം നേടി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക്.

മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയില്‍ (La Liga) വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ് (Real Madrid). സാന്‍റിയാഗോ ബെര്‍ണാബ്യുവില്‍ (Santiago Bernabeu) ഇറങ്ങിയ മത്സരത്തില്‍ റയല്‍ സോസിഡാഡിനെയാണ് (Real Sociedad) റയല്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മത്സരത്തില്‍ റയലിന്‍റെ ജയം (Real Madrid vs Real Sociedad Match Result).

ഫെഡറിക്കോ വാല്‍വെര്‍ഡെ (Federico Valverde), ജൊസേലു (Joselu) എന്നിവരാണ് മത്സരത്തില്‍ റയലിന്‍റെ സ്‌കോറര്‍മാര്‍. റയല്‍ സോസിഡാഡിനായി ആൻഡർ ബാരെനെറ്റ്‌ക്‌സിയ (Ander Barrenetxea) ആയിരുന്നു ഗോള്‍ നേടിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയല്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ജയം പിടിച്ചത്.

സീസണില്‍ റയല്‍ മാഡ്രിഡിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത് (Real Madrid Winning Streak in La Liga 2023-24). തോല്‍വി അറിയാതെ കുതിപ്പ് തുടരുന്ന ടീം നിലവില്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കരാണ് (La Liga Points Table). ബാഴ്‌സലോണയാണ് (Barcelona) റയലിന് പിന്നില്‍ 13 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ ആതിഥോയരുടെ മുന്നേറ്റമാണ് ആദ്യം കണ്ടത്. എന്നാല്‍, ആദ്യ ഗോള്‍ നേടിയതാകട്ടെ റയല്‍ സോസിഡാഡുമായിരുന്നു. അഞ്ചാം മിനിട്ടിലായിരുന്നു സന്ദര്‍ശകര്‍ ലീഡ് പിടിച്ചത്.

കുബോയും ബാരെനെറ്റ്‌ക്‌സിയയും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിനുള്ളിലേക്ക് കുബോ നല്‍കിയ പാസ് വലയിലെത്തിക്കാനുള്ള ശ്രമത്തില്‍ ആദ്യം റയല്‍ ഗോള്‍കീപ്പര്‍ കെപ അരിസബലഗയെ (Kepa Arrizabalaga) മറികടകക്കാന്‍ സോസിഡാഡ് മുന്നേറ്റനിര താരത്തിന് സാധിച്ചില്ല. എന്നാല്‍, തൊട്ടുപിന്നാലെ തന്നെ ലഭിച്ച അവസരമായിരുന്നു ബാരെനെറ്റ്‌ക്‌സിയ ഗോളാക്കി മാറ്റിയത്.

ഇതോടെ തിരിച്ചടിക്കാനായി ആക്രമണങ്ങളുടെ മൂര്‍ച്ചയും റയല്‍ മാഡ്രിഡ് കൂട്ടി. എന്നാല്‍, ആദ്യ പകുതിയില്‍ സമനില ഗോള്‍ കണ്ടെത്താന്‍ ആതിഥേയര്‍ക്കായില്ല. നിരവധി അവസരങ്ങള്‍ റയല്‍ മാഡ്രിഡ് ആദ്യ പകുതിയില്‍ സൃഷ്‌ടിച്ചെങ്കിലും ഒന്ന് പോലും ഗോളായില്ല.

എന്നാല്‍, രണ്ടാം പകുതിയുടെ ആദ്യ മിനിട്ടില്‍ തന്നെ തിരിച്ചടിക്കാന്‍ റയല്‍ മാഡ്രിഡിനായി. മധ്യനിരതാരം ഫെഡറിക്കോ വാല്‍വെര്‍ഡെയാണ് ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചത്. 60-ാം മിനുട്ടില്‍ റയല്‍ തങ്ങളുടെ വിജയഗോളും കണ്ടെത്തി. ഫ്രാന്‍ ഗാര്‍സിയയുടെ (Fran Garcia) രണ്ടാമത്തെ അസിസ്റ്റില്‍ നിന്നും ജെസേലു ആയിരുന്നു റയല്‍ സോസിഡാഡിന്‍റെ വലയിലേക്ക് പന്തെത്തിച്ചത്.

Also Read : La Liga Barcelona vs Real Betis : അഞ്ചടിച്ച് ഒന്നിലേക്ക്..! ; ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് വമ്പന്‍ ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.