ETV Bharat / sports

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് : ലക്ഷ്യ സെന്നിനെ തകർത്ത് എച്ച് എസ് പ്രണോയ്‌ ക്വാർട്ടർ ഫൈനലിൽ

author img

By

Published : Aug 25, 2022, 4:03 PM IST

വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു പ്രണോയിയുടെ വിജയം. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഷാവോ ജുൻ പെങാണ് പ്രണോയിയുടെ എതിരാളി.

H S PRANNOY IN TO QUARTERFINALS  BWF WORLD CHAMPIONSHIPS  ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്  എച്ച് എസ് പ്രണോയ്‌ ക്വാർട്ടർ ഫൈനലിൽ  എച്ച് എസ് പ്രണോയ്‌  ലക്ഷ്യ സെന്നിനെ തകർത്ത് എച്ച് എസ് പ്രണോയ്‌  ലക്ഷ്യ സെൻ  H S PRANNOY BEAT LAKSHYA SEN
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് : ലക്ഷ്യ സെന്നിനെ തകർത്ത് എച്ച് എസ് പ്രണോയ്‌ ക്വാർട്ടർ ഫൈനലിൽ

ടോക്കിയോ : ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് മലയാളി താരം എച്ച് എസ് പ്രണോയ്‌. പ്രീക്വാര്‍ട്ടറിൽ മറ്റൊരു ഇന്ത്യൻ താരം ലക്ഷ്യ സെന്നിനെയാണ് പ്രണോയ്‌ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു താരത്തിന്‍റെ വിജയം. സ്‌കോർ 17-21, 21-16, 21-17.

ആദ്യ സെറ്റ് 17-21ന് സെന്നിനോട് തോൽവി വഴങ്ങിയെങ്കിലും രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്തുകൊണ്ട് പ്രണോയ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഷാവോ ജുൻ പെങാണ് പ്രണോയിയുടെ എതിരാളി.

നേരത്തെ പ്രീക്വാർട്ടറിൽ ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം കെന്‍റോ മൊമോട്ടയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പ്രണോയ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്‌പെയിനിന്‍റെ ലൂയിസ് പെനാൽവറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകർത്തായിരുന്നു ലക്ഷ്യ സെന്നിന്‍റെ പ്രീക്വാര്‍ട്ടർ പ്രവേശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.