ETV Bharat / sports

'ഡബിളാ ഡബിള്‍..!', ബോക്‌സിനുള്ളിലും കണ്ടു, പുറത്തും കണ്ടു..; സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോള്‍ - വീഡിയോ

author img

By ETV Bharat Kerala Team

Published : Nov 25, 2023, 8:24 AM IST

Cristiano  Cristiano Ronaldo Goals Against Al Akhdoud  Cristiano Ronaldo Long Range Goal  Al Nassr vs Al Akhdoud  Saudi Pro League 2023 Cristiano Ronaldo Goal  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  സൗദി പ്രോ ലീഗ്  അല്‍ നസ്ര്‍ അല്‍ അഖ്‌ദൗദ്  ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഗോള്‍  അല്‍ അഖ്‌ദൗദിനെതിരായ റൊണാള്‍ഡോയുടെ ഗോള്‍
Cristiano Ronaldo Goals Against Al Akhdoud

Cristiano Ronaldo Goals Against Al Akhdoud: സൗദി പ്രോ ലീഗില്‍ അല്‍ അഖ്‌ദൗദിനെതിരായ മത്സരത്തില്‍ രണ്ട് തകര്‍പ്പന്‍ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

റിയാദ്: സൗദി പ്രോ ലീഗ് (Saudi Pro League) ഫുട്‌ബോളില്‍ അല്‍ നസ്റിനായി (Al Nassr FC) ഗോളടി മികവ് തുടരുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലീഗില്‍ അല്‍ നസ്റിന്‍റെ 14-ാം മത്സരത്തില്‍ അല്‍ അഖ്‌ദൗദിനെതിരായ (Al Akhdoud) മത്സരത്തില്‍ രണ്ട് ഗോളുകളാണ് റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നും പിറന്നത്. ഇതോടെ, ഈ സീസണില്‍ സൗദി ക്ലബിനായി നേടിയ ഗോളുകളുടെ എണ്ണം 15 ആക്കി ഉയര്‍ത്താന്‍ റൊണാള്‍ഡോയ്‌ക്ക് സാധിച്ചു (Top Goal Scorer In Saudi Pro League 2023-24).

രണ്ട് തകര്‍പ്പന്‍ ഗോളുകളാണ് ഇന്നലെ (നവംബര്‍ 24) നടന്ന മത്സരത്തില്‍ അല്‍ നസ്റിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ അഖ്‌ദൗദിന്‍റെ വലയിലെത്തിച്ചത്. അല്‍ നസ്റിന്‍റെ ജയത്തിന്‍റെ മധുരം കൂട്ടുന്ന ഗോളുകളായിരുന്നു ഇത് രണ്ടും. മത്സരത്തിന്‍റെ 77-ാം മിനിറ്റിലായിരുന്നു സൂപ്പര്‍ താരത്തിന്‍റെ ബൂട്ടില്‍ നിന്നും ആദ്യ ഗോള്‍ പിറന്നത്.

ഗ്രൗണ്ടിന്‍റെ ഇടത് ഭാഗത്ത് നിന്നുമുള്ള അല്‍ നസ്‌ര്‍ താരത്തിന്‍റെ ക്രോസ് അല്‍ അഖ്‌ദൗദ് ഗോള്‍ കീപ്പര്‍ പൗലോ വിറ്റർ മുന്നിലേക്ക് കയറി തട്ടിയകറ്റിയിരുന്നു. പൗലോ വിറ്ററുടെ കയ്യിലിടിച്ച് ഉയര്‍ന്ന പന്ത് നേരെയെത്തിയത് ബോക്‌സിനുള്ളിലുണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാലിലേക്ക്. പന്ത് പിടിച്ചെടുത്ത റൊണാള്‍ഡോ അല്‍ അഖ്‌ദൗദ് പ്രതിരോധ നിരതാരങ്ങളെ കബളിപ്പിച്ച് കിട്ടിയ അവസരം മുതലെടുത്തു (Cristiano Ronaldo First Goal Against Al Akhdoud).

കളിയാസ്വാദകരെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. മത്സരത്തിന്‍റെ 80-ാം മിനിറ്റിലായിരുന്നു ഈ ഗോളിന്‍റെ പിറവി. അല്‍ നസ്ര്‍ മുന്നേറ്റം തടയാനായി അഖ്‌ദൗദ് ഗോള്‍ കീപ്പര്‍ പൗലോ വിറ്റർ ബോക്‌സിന് പുറത്തേക്ക് ഓടിയെത്തി ബ്ലോക്ക് ചെയ്‌ത പന്ത് റൊണാള്‍ഡോയ്‌ക്ക് ലഭിച്ചു.

പന്ത് തടുക്കാന്‍ ഗോള്‍ കീപ്പര്‍ വീണ്ടും മുന്നിലേക്ക് ഓടി. എന്നാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 30 വാര അകലെ നിന്നും ഒരു തകര്‍പ്പന്‍ ലോഫ്റ്റഡ് ഷോട്ടിലൂടെ പന്ത് വലയിലേക്ക് എത്തിച്ചു. അതേസമയം, അല്‍ അഖ്‌ദൗദിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയമാണ് അല്‍ നസ്ര്‍ സ്വന്തമാക്കിയത്. സൗദി പ്രോ ലീഗ് സീസണില്‍ അവരുടെ 11-ാം ജയം. 34 പോയിന്‍റുള്ള അല്‍ നസ്ര്‍ നിലവില്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരാണ്.

Also Read: മെസിയുമായി തര്‍ക്കം; പിന്നാലെ കുരങ്ങിന്‍റെയും വാഴപ്പഴത്തിന്‍റെയും ഇമോജികൾ, കടുത്ത വംശീയ അധിക്ഷേപം നേരിടുന്നതായി റോഡ്രിഗോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.