ETV Bharat / sports

'വനിത ഗുസ്‌തി താരങ്ങൾ അപമാനിക്കപ്പെടുമ്പോൾ പത്മശ്രീ ജേതാവായി ജീവിക്കാൻ കഴിയില്ല'; പുരസ്‌കാരം തിരികെ നല്‍കുമെന്ന് ബജ്റംഗ് പുനിയ

author img

By ETV Bharat Kerala Team

Published : Dec 22, 2023, 8:00 PM IST

Braj Bhushan Singh  Sanjay Singh WFI chief  Bajrang Punia returns Padma Shri  Bajrang Punia writes to PM Narendra Modi  Wrestling Federation of India  Bajrang Punia letter in malayalam  Wrestling Federation of India election controversy  പത്മശ്രീ തിരിച്ച് നല്‍കാന്‍ ബജ്റംഗ് പുനിയ  നരേന്ദ്രമോദിയ്‌ക്ക് കത്തയച്ച് ബജ്റംഗ് പുനിയ  ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ അനുയായി സഞ്ജയ് സിങ്
Bajrang Punia returns Padma Shri in protest over appoint of WFI chief Sanjay Singh

Bajrang Punia returns Padma Shri: അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ തലപ്പത്തേക്ക് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ അനുയായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതീഷേധം കനപ്പിച്ച് ഗുസ്‌തി താരങ്ങള്‍.

ന്യൂഡല്‍ഹി: അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ (Wrestling Federation of India) അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ (Brij Bhushan Saran Singh) അനുയായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിലുള്ള ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം കനക്കുന്നു. സാക്ഷി മാലിക്കിന്‍റെ അപ്രതീക്ഷിതമായി വിരമിക്കലിന് പിന്നാലെ, തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി ബജ്റംഗ് പുനിയ. ഇതു സംബന്ധിച്ച് ഇന്ത്യയുടെ ഒളിമ്പ് മെഡല്‍ ജേതാവായ ബജ്റംഗ് പുനിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ചു (Bajrang Punia returns Padma Shri in protest over appoint of WFI chief Sanjay Singh).

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കത്തിന്‍റെ പകര്‍പ്പ് ബജ്റംഗ് പുനിയ പുറത്ത് വിട്ടിട്ടുണ്ട്. "എന്‍റെ പത്മശ്രീ പുരസ്‌കാരം ഞാൻ പ്രധാനമന്ത്രിയ്‌ക്ക് തിരികെ നൽകുന്നു. ഇത് എനിക്ക് പറയാനുള്ള കത്ത് മാത്രമാണ്. ഇതാണ് എന്‍റെ പ്രസ വന" എന്നാണ് കത്തിനൊപ്പം ബജ്റംഗ് കുറിച്ചിരിക്കുന്നത്.

''പ്രിയപ്പെട്ട പ്രധാനമന്ത്രി ജീ, താങ്കള്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ പല ജോലികളിലും തിരക്കിലായിരിക്കണം, പക്ഷേ രാജ്യത്തെ ഗുസ്‌തിക്കാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെടുത്താനാണ് ഞാനിതെഴുതുന്നത്.

ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ച് ഈ വർഷം ജനുവരിയിൽ രാജ്യത്തെ വനിത ഗുസ്‌തിക്കാർ പ്രതിഷേധം ആരംഭിച്ചത് നിങ്ങൾ അറിഞ്ഞിരിക്കണം. ഞാനും അവരുടെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ശക്തമായ നടപടിയെടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആർ പോലും ഉണ്ടായിട്ടില്ല. ഏപ്രിലില്‍ ഞങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനെങ്കിലും ഡല്‍ഹി പൊലീസ് തയ്യാറായത്. ജനുവരിയിൽ 19 പരാതിക്കാർ ഉണ്ടായിരുന്നിടത്ത് ഏപ്രിലില്‍ അത് 7 ആയി കുറഞ്ഞു.

ഇതിന്‍റെ അര്‍ത്ഥം ബ്രിജ് ഭൂഷൺ തന്‍റെ സ്വാധീനം ചെലുത്തി 12 ഗുസ്‌തിക്കാരെ തങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ്. സ്പോർട്‌സ് നമ്മുടെ വനിത അത്‌ലറ്റുകളെ ശാക്തീകരിച്ചു, അവരുടെ ജീവിതം മാറ്റിമറിച്ചു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു.

  • मैं अपना पद्मश्री पुरस्कार प्रधानमंत्री जी को वापस लौटा रहा हूँ. कहने के लिए बस मेरा यह पत्र है. यही मेरी स्टेटमेंट है। 🙏🏽 pic.twitter.com/PYfA9KhUg9

    — Bajrang Punia 🇮🇳 (@BajrangPunia) December 22, 2023 " class="align-text-top noRightClick twitterSection" data=" ">

'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' എന്നതിന്‍റെ ബ്രാൻഡ് അംബാസഡർമാരാകേണ്ടിയിരുന്ന വനിതകള്‍ ഇപ്പോള്‍ സ്‌പോര്‍ട്‌സില്‍ നിന്നും പിന്മാറുകയാണ്. നമ്മുടെ വനിത ഗുസ്‌തി താരങ്ങൾ അപമാനിക്കപ്പെടുമ്പോൾ എനിക്ക് പത്മശ്രീ ജേതാവായി ജീവിക്കാൻ കഴിയില്ല. അതിനാൽ എനിക്ക് ലഭിച്ച പുരസ്‌കാരം ഞാൻ നിങ്ങൾക്ക് തിരികെ നൽകുന്നു'' പ്രധാനമന്ത്രിയ്‌ക്കുള്ള തന്‍റെ കത്തില്‍ ബജ്റംഗ് പുനിയ തുറന്നടിച്ചു (Bajrang Punia letter in malayalam).

അതേസമയം ഡിസംബര്‍ 21 വ്യാഴാഴ്‌ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആസ്ഥാനത്താണ് അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ തെരഞ്ഞെടുപ്പ് നടന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് ഗുസ്‌തി താരങ്ങളുടെ പ്രതിനിധിയായി മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് തോല്‍പ്പിച്ചത്. ആകെ 50 വോട്ടര്‍മാരില്‍ 48 പേര്‍ വോട്ട് രേഖപ്പെടുത്തി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവായ അനിത ഷിയോറന് എട്ട് വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബ്രിജ് ഭൂഷണിന്‍റെ അനുയായി ആയ വ്യവസായി സഞ്ജയ് സിങ്ങിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു സാക്ഷിയുടെ വിരമിക്കല്‍ പ്രഖ്യാപം. തന്‍റെ ബൂട്ട് അഴിച്ച് മേശപ്പുറത്ത് വച്ച് നിറകണ്ണുകളോടെയാണ് ഒളിമ്പിക് മെഡല്‍ ജേതാവായ സാക്ഷി മാലിക് താന്‍ ഗുസ്‌തി മതിയാക്കുന്നതായി അറിയിച്ചത്. ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ALSO READ: ഗുസ്‌തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ പാനലിന് വിജയം;ഗോദയോട് വിടപറഞ്ഞ് സാക്ഷി മാലിക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.