ETV Bharat / bharat

ഗുസ്‌തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ പാനലിന് വിജയം;ഗോദയോട് വിടപറഞ്ഞ് സാക്ഷി മാലിക്

author img

By ETV Bharat Kerala Team

Published : Dec 21, 2023, 7:24 PM IST

Updated : Dec 21, 2023, 8:29 PM IST

Sakshi Malik Announces Retirement From Wrestling: നിരന്തരം പോരാടിയിട്ടും ഗുസ്‌തി താരങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് പറയാന്‍ കഴിയില്ല. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലും ഫെഡറേഷന്‍ സാരഥ്യം ബ്രിജ് ഭൂഷന്‍റെ അനുയായികള്‍ സ്വന്തമാക്കി. തുടര്‍ന്നാണ് അതിവൈകാരികമായി സാക്ഷി മാലിക്ക് ഗോദയോട് വിട പറഞ്ഞത്.

Sakshi Malik announces retirement from Wrestling  Sakshi Malik  sports  other sports  wfi  WFI  wrestling federation of india  wrestler  wrestler sakshi  brij bhushan singhs  sanjay singhs  സാക്ഷി മാലിക് വിരമിച്ചു  സാക്ഷി മാലിക് ഗുസ്തി താരം
Sakshi Malik Announces Retirement From Wrestling

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഗുസ്‌തി ഫെഡറേഷനിലേക്ക് (WFI) നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ അടുത്ത അനുയായി സഞ്ജയ് സിങ്ങ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയില്‍ നിന്നുള്ള ഗുസ്‌തി താരങ്ങളുടെ പ്രതിനിധിയായി മല്‍സരിച്ച അനിതാ ഷിയറോണിനെയാണ് സഞ്ജയ് സിങ്ങ് പരാജയപ്പെടുത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മല്‍സരത്തില്‍ സഞ്ജയ് സിങ്ങിന് 40 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി അനിതാ ഷിയറോണിന് 8 വോട്ടുമാണ് കിട്ടിയത്.

ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡണ്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയുടെ രാജ്യാന്തര ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്രംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തില്‍ ഗുസ്‌തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ ധര്‍ണ നടത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഈ വര്‍ഷമാദ്യം ജനുവരി 18 നായിരുന്നു ഈ പ്രതിഷേധം.

നിരന്തരമായ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ ഗുസ്‌തി ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് അഡ്ഹോക്ക് കമ്മിറ്റിയെ വെച്ചാകാമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമ്മതിച്ചു. ഏപ്രില്‍ 27 ന് ഇതനുസരിച്ച് താല്‍ക്കാലിക കമ്മിറ്റിയെ പ്രഖ്യാപിച്ചു. അതിനിടെ ജൂണ്‍ മാസത്തില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.

ആദ്യം മെയ് ഏഴിന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും അത് മാറ്റി വെക്കുകയായിരുന്നു. ജൂലൈ ആറിനും പതിനൊന്നിനും തെരഞ്ഞെടുപ്പ് നടത്തുമെന്ന് പിന്നീട് പ്രഖ്യാപിച്ചെങ്കിലും ആ തീയതികളിലും നടന്നില്ല. ഹരിയാന, തെലങ്കാന, രാജസ്ഥാന്‍, ഹിമാചല്‍, മഹാരാഷ്ട്ര സംസ്ഥാന ഗുസ്‌തി ഫെഡറേഷനുകളുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീണ്ടു പോയി. ആഗസ്‌ത് 12 ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പഞ്ചാബ് ഹരിയാനാ ഹൈക്കോടതി സ്റ്റേ ചെയ്‌തു.

വ്യാഴാഴ്ച ( December 21 st Thursday) രാവിലെ ഡല്‍ഹിയിലെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആസ്ഥാനത്താണ് വോട്ടെടുപ്പ് നടന്നത്. ആകെ 50 വോട്ടര്‍മാരുള്ളതില്‍ 48 പേര്‍ വോട്ട് രേഖപ്പെടുത്തി.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ പാനലിനെതിരെ ഗുസ്‌തി താരങ്ങളുടെ പാനലും മല്‍സര രംഗത്തുണ്ടായിരുന്നു. വ്യവസായിയായ സഞ്ജയ് റായ് സിങ്ങ് ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ചപ്പോള്‍ താരങ്ങളുടെ പ്രതിനിധിയായി മല്‍സരിച്ചത് 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്‌തി സ്വര്‍ണമെഡല്‍ ജേത്രി അനിതാ ഷിയറോണ്‍ ആയിരുന്നു.വോട്ടെണ്ണലിനു ശേഷം ഫലം പ്രഖ്യാപിച്ചപ്പോള്‍ ബ്രിജ് ഭൂഷണ്‍ പാനലിലെ മുഴുവന്‍ പേരും തെരഞ്ഞെടുക്കപ്പെട്ടു.

തോട്ടു പിറകേ മാധ്യമങ്ങളെക്കണ്ട സാക്ഷി മാലിക്ക് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു(Sakshi Malik Announces Retirement From Wrestling). ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ വ്യാപാര പങ്കാളിയായ സഞ്ജയ് സിങ്ങ് പ്രസിഡണ്ടായി വരുന്ന ഗുസ്‌തി ഫെഡറേഷനെ അംഗീകരിക്കാനാവില്ലെന്ന് സാക്ഷി പ്രഖ്യാപിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബൂട്ട് അഴിച്ച് സമര്‍പ്പിച്ച് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു സാക്ഷി മാലിക്കിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. " ഞങ്ങള്‍ ഹൃദയം കൊണ്ടാണ് പോരാടിയത്. ഈ വര്‍ഷമാദ്യം ഞങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയപ്പോള്‍ 40 ദിവസത്തോളം ഞങ്ങള്‍ തെരുവിലാണ് കിടന്നുറങ്ങിയത്. അന്നൊക്കെ രാജ്യം ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ അനുയായി അധ്യക്ഷനായിരിക്കുന്ന ഫെഡറേഷനെ അംഗീകരിക്കാനാവില്ല. ഞാന്‍ ഗോദയോട് വിട പറയുകയാണ്. "

  • #WATCH | Delhi: Wrestler Sakshi Malik breaks down as she says "...If Brij Bhushan Singh's business partner and a close aide is elected as the president of WFI, I quit wrestling..." pic.twitter.com/26jEqgMYSd

    — ANI (@ANI) December 21, 2023 " class="align-text-top noRightClick twitterSection" data=" ">

ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരും വാര്‍ത്താ സമ്മേളനത്തിനെത്തിയിരുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് അറിയില്ലെങ്കിലും സാമാന്യ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

Last Updated : Dec 21, 2023, 8:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.