ETV Bharat / sports

'ഭാവിയെക്കുറിച്ച് ഒരുപാട് ചിന്തിക്കാനുണ്ട്'; വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്‍റൈന്‍ ചാമ്പ്യന്‍ കോച്ച് ലയണല്‍ സ്‌കലോണി

author img

By ETV Bharat Kerala Team

Published : Nov 22, 2023, 3:44 PM IST

Argentina football team coach Lionel Scaloni  Argentina football team  Lionel Scaloni  Lionel Scaloni hints retirement  Brazil vs Argentina FIFA world cup 2026 qualifier  FIFA world cup 2026 qualifier  വിരമിക്കല്‍ സൂചന നല്‍കി ലയണല്‍ സ്‌കലോണി  ലയണല്‍ സ്‌കലോണി  ലയണല്‍ സ്‌കലോണി വിരമിക്കല്‍  അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം  ബ്രസീല്‍ vs അര്‍ജന്‍റീന  ഫിഫ ലോകകപ്പ് 2023 ക്വാളിഫയര്‍
Argentina football team coach Lionel Scaloni hints retirement

Lionel Scaloni hints retirement: സാധ്യമായ എല്ലാ ഊർജ്ജവുമുള്ള ഒരു പരിശീലകനെ അര്‍ജന്‍റൈന്‍ ടീമിന് ആവശ്യമുണ്ടെന്ന് ലയണല്‍ സ്‌കലോണി.

റി​യോ ഡി ​ജ​നീ​റോ : വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്‍റീനയുടെ ചാമ്പ്യന്‍ കോച്ച് ലയണല്‍ സ്‌കലോണി (Argentina football team coach Lionel Scaloni hints retirement). ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാറൗണ്ടിൽ ബ്രസീലുമായുള്ള മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇതുമായി ബന്ധപ്പെട്ട് സ്‌കലോണി സംസാരിച്ചത് (Brazil vs Argentina FIFA world cup 2026 qualifier match).

"ഭാവിയില്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിക്കേണ്ടതായുണ്ട്. ഈ സംഘത്തിന്‍റെ പരിശീലകനെന്ന നിലയിൽ നിറഞ്ഞ പിന്തുണയാണ് നല്‍കിയത്. ഈ ടീമിന് സാധ്യമായ എല്ലാ ഊർജ്ജവുമുള്ള ഒരു പരിശീലകനെ ആവശ്യമുണ്ട്"- സ്‌കലോണി ( Lionel Scaloni) പറഞ്ഞു.

ഇതൊരു വിടപറച്ചിലല്ലെന്നും 45-കാരനായ സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്. "ഈ സമയത്ത് എനിക്ക് ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇതൊരു വിടപറച്ചിലോ മറ്റെന്തെങ്കിലുമോ അല്ല. പക്ഷേ എനിക്ക് ചിന്തിക്കേണ്ടതായുണ്ട്. കളിയുടെ നിലവാരം വളരെ ഉയര്‍ന്നതാണ്. എന്നെ സംബന്ധിച്ച് മുന്നോട്ടുപോവുന്നത് സങ്കീർണവും, എപ്പോഴും വിജയിക്കുക എന്നത് പ്രയാസകരവുമാണ്" - സ്‌കലോണി പറഞ്ഞുനിര്‍ത്തി.

ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച പരിശീലകനാണ് ലയണല്‍ സ്‌കലോണി. 2022-ലെ ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസിയും സംഘവും കിരീടത്തിലേക്ക് എത്തിയത് 45-കാരന്‍ ഒരുക്കിയ തന്ത്രങ്ങളുടെ പിന്‍ബലത്തിലാണ്. 2018-ലാണ് മുന്‍ താരം കൂടിയ സ്‌കലോണി അര്‍ജന്‍റൈന്‍ പരിശീലകന്‍റെ കുപ്പായം അണിയുന്നത്. തുടര്‍ന്ന് ഖത്തര്‍ ലോകകപ്പില്‍ വിജയഭേരി മുഴക്കും മുമ്പ് കോപ്പ അമേരിക്ക, ഫൈനലിസിമ വിജയത്തിലേക്കും നീലപ്പടയെ നയിക്കാന്‍ സ്‌കലോണിക്ക് കഴിഞ്ഞിരുന്നു.

അതേസമയം വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെതിരെ നടന്ന മത്സരത്തില്‍ അര്‍ജന്‍റീന ജയിച്ച് കയറിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സന്ദര്‍ശകര്‍ ജയം പിടിച്ചത്. ഗ്യാലറിയില്‍ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലും തുടര്‍ന്നുള്ള പൊലീസ് നടപടിയും കാരണം നിശ്ചയിച്ചതില്‍ നിന്നും അരമണിക്കൂര്‍ വൈകിയാണ് കളി തുടങ്ങിയിരുന്നത്.

ഗോളൊഴിഞ്ഞുനിന്ന മത്സരത്തിന്‍റെ ആദ്യ പകുതിയ്‌ക്ക് ശേഷം 63-ാം മിനിട്ടില്‍ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡിയാണ് ബ്രസീലിന്‍റെ വലയില്‍ പന്തെത്തിച്ചത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്‍റീന. കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചും വിജയിച്ച ടീമിന് 15 പോയിന്‍റാണുള്ളത്.

ALSO READ: ഓ മാറക്കാന, ആരാധകരുടെ തമ്മിലടിക്ക് ശേഷം അർജന്‍റീനയോട് തോറ്റ് ബ്രസീല്‍

ആറ് മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുള്ള ഉറുഗ്വെയാണ് രണ്ടാമതുള്ളത്. കളിച്ച ആറില്‍ രണ്ട് വിജയം മാത്രം നേടാന്‍ കഴിഞ്ഞ ബ്രസീല്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഏഴ് പോയിന്‍റ് മാത്രമാണ് കാനറികള്‍ക്കുള്ളത്. അര്‍ജന്‍റീനയ്‌ക്ക് എതിരായതടക്കം കളിച്ച അവസാന മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ഒരു സമനിലയും സംഘത്തിന്‍റെ പട്ടികയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.