ETV Bharat / sports

ഫുഡ്‌ബോൾ താരം ലൂയിസ് സുവാരസിന് കൊവിഡ്

author img

By

Published : Nov 17, 2020, 8:24 PM IST

ഉറുഗ്വായി ഫുഡ്‌ബോൾ അസോസിയേഷനാണ് താരത്തിന് കൊവിഡ് ബാധിച്ച വിവരം പുറത്തുവിട്ടത്.

Luis Suarez  Uruguay  Coronavirus  2022 FIFA World Cup qualifier  Brazil  ലൂയിസ് സുവാരസ്  ഉറുഗ്വായി  ഉറുഗ്വായി ഫുഡ്‌ബോൾ അസോസിയേഷൻ  കൊവിഡ്
ഫുഡ്‌ബോൾ താരം ലൂയിസ് സുവാരസിന് കൊവിഡ്

മോണ്‍ന്‍റ്‌വിഡിയോ: ഉറുഗ്വായി ഫുഡ്‌ബോൾ താരം ലൂയിസ് സുവാരസിന് കൊവിഡ് സ്ഥിരീകരിച്ചു. ഉറുഗ്വായി ഫുഡ്‌ബോൾ അസോസിയേഷനാണ് വിവരം പുറത്തുവിട്ടത്. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം താരത്തിന് നഷ്‌ടമാകും. റോഡ്രിഗോ മ്യീണിയസിനും ഒരു ടീം ഒഫീഷ്യലിനും രോഗം ബാധിച്ചിട്ടുണ്ട്. മൂന്നു പേരും ആരോഗ്യവാന്മാരാണെന്നും രോഗം സ്ഥിരീകരിച്ച ഉടനെ ക്വറന്‍റൈനിൽ പ്രവേശിച്ചെന്നും അസോസിയേഷൻ അറിയിച്ചു.

ദക്ഷിണ അമേരിക്കൻ സോൺ യോഗ്യതാ മത്സരങ്ങളിൽ നാലു ഗോളുകളുമായി സുവാരസ് ആണ് ടോപ്പ് സ്കോറർ. നിലവിൽ നാലാം സ്ഥാനത്താണ് ഉറുഗ്വായി. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.